എൻ വി ബാലഗോപാലൻ മെമ്മോറിയൽ ചെസ്സ് ട്രെയിനിങ് പ്രോഗ്രാം ആരംഭിച്ചു

41

ഇരിങ്ങാലക്കുട : നഗരസഭയുടെ ആഭിമുഖ്യത്തിൽ മുനിസിപ്പാലിറ്റിയിലെ കുട്ടികൾക്ക് ആരംഭിച്ച 10 ദിവത്തെ സൗജന്യ ചെസ്സ് ട്രെയിനിങ് ക്യാമ്പ് പൊതുമരാമത്ത് ചെയർമാനും പ്രോ ഗ്രാം കോർഡിനേറ്ററുമായ ജെയ്സൺ പാറേക്കാടന്റെ അധ്യക്ഷതയിൽ നഗരസഭാ ചെയർ പെയ്സൺ സോണിയ ഗിരി ഉൽഘാടനം ചെയ്തു .ഇന്ത്യൻ ചെസ്സ് യൂത്ത് കോച്ചായ ടി.ജെ. സുരേഷ് മുഖ്യാതിഥി യായി പങ്കെടുത്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ സി.സി. ഷിബിൻ, അഡ്വ.ജീഷ ജോബി കൗൺസിലർമാരായ സിജു യോഹന്നാൻ , സഞ്ജയ് എന്നിവർ ആശംസകളർപ്പിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ 62 കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. തൃശൂർ ജില്ല ചെസ്സ് അസോസിയേഷൻ സെകട്ടറി പീറ്റർ ജോസഫ് സ്വഗതവും, മുനിസിപ്പൽ സെക്രട്ടറി മുഹമ്മദ് അനസ് നന്ദിയുമർപ്പിച്ചു.

Advertisement