Thursday, March 26, 2026
26.9 C
Irinjālakuda

മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ സൗകര്യമില്ലാതെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറി കെട്ടിടം

ഇരിങ്ങാലക്കുട: മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ സൗകര്യമില്ലാതെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറി കെട്ടിടം. വിശാലമായ ആശുപത്രി കോമ്പൗണ്ടില്‍ വടക്കേ അറ്റത്താണ് പതിറ്റാണ്ടുകളുടെ പഴക്കമുള്ള മോര്‍ച്ചറി കെട്ടിടം നിലനില്‍ക്കുന്നത്. ചെറിയ കെട്ടിടത്തില്‍ മ്യതദേഹം സൂക്ഷിക്കാനായി ആകെയുള്ളത് സന്നദ്ധ സംഘടന നല്‍കിയ ഒരു ഫ്രീസര്‍ മാത്രമാണ്. ഒന്നിലധികം പേരുടെ മ്യതദേഹങ്ങള്‍ സൂക്ഷിക്കേണ്ട സ്ഥിതിയുണ്ടായാല്‍ തീയാളുന്നത് അധിക്യതരുടെ നെഞ്ചിലാണ്. ഒന്നില്‍ കൂടുതല്‍ മൃതദേഹം വന്നാല്‍ ഒരെണ്ണം മാത്രമെ ഫ്രീസറില്‍ വെക്കാന്‍ ഇപ്പോള്‍ സാധിക്കുന്നൊള്ളു. രണ്ടാമത്തെ മൃതദേഹം പോസ്റ്റുമാര്‍ട്ടം ചെയ്യുന്ന മേശയില്‍ സൂക്ഷിക്കേണ്ട സ്ഥിതിയാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ മറ്റ് ആശുപത്രികള്‍ മ്യതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ലെന്ന് അധിക്യതര്‍ ചൂണ്ടിക്കാട്ടുന്നു. മ്യതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നതിന് ആവശ്യമായ സൗകര്യവും ഈ കെട്ടിടത്തിലില്ല. ചെറിയ ഒരു മുറിയിലാണ് പോസ്റ്റുമാര്‍ട്ടം നടത്തുന്നത്. അഞ്ചു പേരുടേയെങ്കിലും മ്യതദേഹം സൂക്ഷിക്കാനുള്ള സൗകര്യമെങ്കിലും മോര്‍ച്ചറിയില്‍ ഉണ്ടാകണമെന്നാണ് ഡോക്ടര്‍മാരടക്കമുള്ള വിദഗ്ദര്‍ നിര്‍ദ്ദേശിക്കുന്നത്. മോര്‍ച്ചറിയുടെ വികസനവുമായി ബന്ധപ്പെട്ട് പലവട്ടം പദ്ധതികള്‍ സമര്‍പ്പിച്ചിട്ടും യാതൊരു നടപടിയും ഇതുവരെ ആയിട്ടില്ല. മ്യതദേഹം ഇന്‍ക്വസ്റ്റ് നടത്തൂവാന്‍ എത്തുന്ന പോലീസ് ഉദ്യോഗസ്ഥരും സ്ഥല പരിമിതി മൂലം ബുദ്ധിമുട്ടുകയാണ്. പോസ്റ്റ് മോര്‍ട്ടം നടത്തുന്നതിന് ഫൊറന്‍സിക് സര്‍ജനെ നിയമിക്കണമെന്ന ആവശ്യവും ശക്തമാണ്. സംശയാസ്പദമായ മരണങ്ങളില്‍ പോസ്റ്റ് മോര്‍ട്ടം നടത്തുന്നതിന് ഫൊറന്‍സിക് സര്‍ജനാണ് നിയമപരമായ അധികാരം. ഈ ഘട്ടങ്ങളില്‍ ത്യശ്ശൂരിലേക്ക് മ്യതദേഹം കൊണ്ടു പോകേണ്ടി വരുന്ന സാഹചര്യങ്ങളില്‍ പൊതുജനങ്ങളും, അധിക്യതരും തമ്മില്‍ തര്‍ക്കത്തിനിടയാക്കാറുണ്ട്. ജില്ലയില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും ജില്ലാ ജനറല്‍ ആശുപത്രിയിലുമാണ് ഫൊറന്‍സിക് സര്‍ജ്ജന്‍ ഉള്ളത്. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിക്ക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി വരുന്നുണ്ടെങ്കിലും മോര്‍ച്ചറിയുടെ നവീകരണം അടിയന്തിര പ്രാധാന്യം അര്‍ഹിക്കുന്നതാണ്.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img