അന്തര്‍ ദേശീയ സഹകരണദിനം ആചരിച്ചു

107
Advertisement

മുകുന്ദപുരം : ചാലക്കുടി സര്‍ക്കിള്‍ സഹകരണയൂണിയന്റെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ സഹകരണദിനം ആചരിച്ചു. മുകുന്ദപുരം സഹകരണഭവനില്‍ നടന്ന ദിനാചരണ പരിപാടി ഇരിങ്ങാലക്കുട എം.എല്‍.എ കെ.യു.അരുണന്‍ ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ ജില്ലാ സഹകരണബാങ്ക് മുന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി.സത്യന്‍ സഹകരണം മാന്യമായ തൊഴിലിന് എന്ന വിഷയം അവതരിപ്പിച്ചു. മുകുന്ദപുരം അസി.രജിസ്ട്രാര്‍ എം.സി.അജിത് അധ്യക്ഷത വഹിച്ചു. മുകുന്ദപിരം അസി.ഡയറക്ടര്‍ കെ.ഒ.ഡേവീസ് സ്വാഗതവും ഓഫീസ് സൂപ്രണ്ട് പി.ഹസിത നന്ദിയും പ്രകാശിപ്പിച്ചു. പ്രമുഖ സഹകാരികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ദിനാചരണ പരിപാടിയില്‍ 250 സഹകാരികള്‍ പങ്കെടുത്തു.

 

Advertisement