സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കേരളാ ഫീഡ്‌സ് കമ്പനിയുടെ കല്ലേറ്റുംകര ഓഫീസിനു മുൻപിൽ ജീവനക്കാർ പ്രതിഷേധ സമരം നടത്തി

64

ഇരിങ്ങാലക്കുട :കേരള ഫീഡ്സ് മാനേജ്മെന്റും യൂണിയനുകളും തമ്മിൽ 2016 ഒപ്പുവച്ച ശമ്പള പരിഷ്കരണ കരാറിന്റെ കുടിശിക വിതരണം ചെയ്യാത്തതിലും 2014 ഒപ്പുവച്ച പ്രൊമോഷൻ പോളിസി ഇനിയും നടപ്പിലാക്കാത്തതിലും പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കമ്പനിയുടെ കല്ലേറ്റുംകര ഓഫീസിനു മുൻപിൽ ജീവനക്കാർ പ്രതിഷേധ സമരം നടത്തി. കേരളാ ഫീഡ്‌സ് എംപ്ലോയീസ് അസോസിയേഷൻ സിഐടിയു സെക്രട്ടറി ഷാജു ടി എസ് കേരള ഫീഡ് സ് എംപ്ലോയീസ് യൂണിയൻ എ.ഐ.ടി.യു.സി സെക്രട്ടറി കെ സി ഹരിദാസ് . കേരള ഫീഡ്സ് എംപ്ലോയീസ് കോൺഗ്രസ് സെക്രട്ടറി യൂസഫ് എന്നിവർ സംസാരിച്ചു ടി.എസ് ബാബു സ്വാഗതവും എം എം ഷൈജു നന്ദിയും പറഞ്ഞു.

Advertisement