ജനുവരി മാസത്തിൽ നടത്താനുദ്ദേശിക്കുന്ന പട്ടയമേളയുടെ പുരോഗതി വിലയിരുത്തുന്നതിനായി അവലോകന യോഗം ചേർന്നു

24
Advertisement

ഇരിങ്ങാലക്കുട : എല്ലാവർക്കും ഭൂമി – എല്ലാ ഭൂമിക്കും രേഖ – എല്ലാ സേവനവും സ്മാർട്ട് എന്ന കർമ്മ പരിപാടിയുടെ ഭാഗമായി ജനുവരി മാസത്തിൽ നടത്താനുദ്ദേശിക്കുന്ന പട്ടയമേളയുടെ പുരോഗതി വിലയിരുത്തുന്നതിനായി ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. യോഗത്തിൽ കൊടുങ്ങല്ലൂർ എം.എൽ.എ വി.ആർ. സുനിൽ കുമാർ സന്നിഹിതനായിരുന്നു.ഇരിങ്ങാലക്കുട ആർ.ഡി.ഒ , മുകുന്ദപുരം – ചാലക്കുടി തഹസിൽദാർമാർ എന്നിവർ പട്ടയ സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചു. ഉദ്യോഗസ്ഥ തലത്തിൽ പട്ടയ നടപടികൾ കാര്യക്ഷമമായി ത്വരിതപ്പെടുത്തണമെന്ന് കൊടുങ്ങല്ലൂർ എം.എൽ.എ ആവശ്യപ്പെട്ടു. പട്ടയ സംബന്ധമായി സർക്കാർ തലത്തിൽ ആവശ്യമായ ഉത്തരവുകൾ ധൃതഗതിയിൽ ലഭ്യമാക്കുവാൻ ഇടപെടുമെന്ന് മന്ത്രി ഉറപ്പു നൽകി.മുകുന്ദപുരം താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പുതുക്കാട് എം.എൽ.എയുടെ പ്രതിനിധി, ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ , ഇരിങ്ങാലക്കുട ആർ.ഡി.ഒ , മുകുന്ദപുരം – ചാലക്കുടി തഹസിൽദാർമാർ , വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Advertisement