പതിനേഴുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

1578
Advertisement

ഇരിങ്ങാലക്കുട : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. കൊല്ലം കടയ്ക്കല്‍ സ്വദേശി രാജന്‍ മകന്‍ ലിജിനെയാണ് (25 വയസ്സ്) ഇരിങ്ങാലക്കുട ഡി.വൈഎസ്.പി. ജി വേണുവിന്റെ നിര്‍ദ്ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എസ്.നിസ്സാം അറസ്റ്റു ചെയ്തത്.
ജെ.സി.ബി.ഓപ്പറേറ്ററായ പ്രതി രണ്ടു വര്‍ഷം മുന്‍പ് ഒരു സുഹൃത്തുവഴിയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്.പിന്നീട് നിരന്തരം വീടിനടുത്തും സ്‌കൂളില്‍ പോകുന്നിടത്തും കാണുവാനെത്തി പ്രണയത്തിലാക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മറ്റാരുമില്ലായിരുന്ന ദിവസം പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഇയാള്‍ കുട്ടിയെ ബൈക്കില്‍ കയറ്റി കുറ്റിച്ചിറയിലുള്ള താമസസ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. രണ്ടു തവണ ഇവിടെ വച്ച് പീഡിപ്പിച്ചതായി പറയുന്നു. ഇതിനിടെ കഴിഞ്ഞ മുപ്പതാം തിയ്യതി പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കാണാതായി. പെണ്‍കുട്ടിയെ കണ്ടെത്തിയ പോലീസ് നടത്തിയ അന്വോഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്.ഇതോടെ സ്ഥലം വിട്ട പ്രതി റാന്നി, തിരുവനന്തപും ഭാഗങ്ങളില്‍ മുങ്ങി നടക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി കിളിമാനൂര്‍ ഭാഗത്തു നിന്നും പോലിസ് സംഘം ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. എ. എസ്.ഐ. പി.കെ.ബാബു, സീനിയര്‍ സി.പി.ഒ. കെ.എ.ജെനിന്‍, ശിവപ്രസാദ്, സിപിഒ മാരായ ഇ.എസ്. ജീവന്‍, വൈശാഖ് മംഗലന്‍ ഡബ്ല്യു സി പി ഒ മാരായ പി.കെ.നിഷി, ശ്രീകല എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ന്റ് ചെയ്തു.

 

Advertisement