വൈദ്യുതി നിരക്ക് വർധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം :തോമസ് ഉണ്ണിയാടൻ

25

ഇരിങ്ങാലക്കുട : വൈദ്യുതി നിരക്ക് കുത്തനെ വർധിപ്പിക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു. നിരക്ക് വർദ്ധനവ് നീക്കത്തിനെതിരെ കേരള കോൺഗ്രസ് ആളൂർ മണ്ഡലം കമ്മിറ്റി നടത്തിയ തിരി തെളിയിക്കൽ സമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വൈദ്യുതി നിരക്ക് വർധിപ്പിക്കാതെ ഗത്യന്തരമില്ലായെന്ന മന്ത്രിയുടെ പ്രസ്താവനയും നിരക്ക് പരിഷ്‌ക്കരണം സംബന്ധിച്ച് ഡിസംബർ മുപ്പത്തിനകം നിർദ്ദേശമുണ്ടാകുമെന്ന ബോർഡിൻറെ പ്രസ്താവനയും നിരക്ക് വർധിപ്പിക്കാനുള്ള നീക്കത്തിന് ഭാഗമാണ്. കോവിഡ് പ്രതിസന്ധി മൂലവും മറ്റും ഏറെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജനങ്ങളുടെ മേൽ ഇനിയും ഭാരം കയറ്റിവക്കരുതെന്നു ഉണ്ണിയാടൻ ആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡന്റ് ഡെന്നീസ്കണ്ണംകുന്നി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, വർഗീസ് മാവേലി, ജോസ് അരിക്കാട്ട്, ജോബി മംഗലത്ത്, കൊച്ചുവാറു, ജോർജ് മൊയലൻ, എം.ഒ.വില്ലി, സണ്ണി വയലക്കോടത്ത് എന്നിവർ പ്രസംഗിച്ചു.

Advertisement