ഇന്ധനവില നിയന്ത്രണം കേന്ദ്ര സർക്കാർ തിരിച്ചെടുക്കുക കേന്ദ്ര സർക്കാരിന്റെ അമിത നികുതി അവസാനിപ്പിക്കുക: ഡിവൈഎഫ്ഐ

25

ഇരിങ്ങാലക്കുട: ഇന്ധനവില നിയന്ത്രണം കേന്ദ്ര സർക്കാർ തിരിച്ചെടുക്കുക ,കേന്ദ്ര സർക്കാരിന്റെ അമിത നികുതി അവസാനിപ്പിക്കുക. എന്നീ മുദ്രവാക്യമുയർത്തി ഡിവൈഎഫ്ഐ കേന്ദ്ര സർക്കാർ ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റോഫീസിനു മുമ്പിൽ സംഘടിപ്പിച്ച ധർണ്ണ സിപിഐ(എം) ഏരിയ സെക്രട്ടറി വിഎ മനോജ്കുമാർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡണ്ട് പികെ മനുമോഹൻ അദ്ധ്യക്ഷത വഹിച്ച ധർണ്ണയ്ക്ക് ബ്ലോക്ക് സെക്രട്ടറി വിഎ അനീഷ് സ്വാഗതവും ,ബ്ലോക്ക് ട്രഷറർ ഐവി സജിത്ത് നന്ദിയും രേഖപ്പെടുത്തി. ഇരിങ്ങാലക്കുട കുട്ടംകുളത്തിനു സമീപത്ത് നിന്ന് ആരംഭിച്ച മാർച്ചിന് ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.വി ഷിൽവി,ഒ.ജെ ജോജി,കെ.ഡി യദു, രഞ്ചു സതീഷ് എന്നിവർ നേതൃത്വം നൽകി.

Advertisement