മികച്ച സഹനടിക്കുള്ള ചലച്ചിത്ര പുരസ്കാരം ലഭിച്ച സിജി പ്രദീപിന് മുരിയാട് ഗ്രാമ പഞ്ചായത്തിന്റെ ആദരം

82

മുരിയാട്: മികച്ച സഹനടിക്കുള്ള ചലച്ചിത്ര പുരസ്കാരം ലഭിച്ച സിജി പ്രദീപിന് മുരിയാട് ഗ്രാമ പഞ്ചായത്തിന്റെ ആദരം. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി പുരസ്‌കാരം നൽകി സിജി പ്രദീപിനെ ആദരിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ലത ചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല ജയരാജ്, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി പ്രശാന്ത്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രതി ഗോപി, ഭരണ സമിതി അംഗങ്ങളായ തോമസ് തൊകലത്ത്, സുനിൽകുമാർ, നിജി വത്സൻ, വൃന്ദകുമാരി, ജിനി സതീശൻ, ശ്രീജിത്ത്, സരിത സുരേഷ്, നിഖിതമോൾ, സേവിയർ ആളൂക്കാരൻ, മനീഷ, മണി സജയൻ, നിത അർജുനൻ, മുന്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവർ പങ്കെടുത്തു.

Advertisement