ജനകീയ ആസൂത്രണ രജത ജൂബിലി ആഘോഷങ്ങളുടെ രണ്ടാം ഘട്ടം ആഘോഷങ്ങളുടെ ഭാഗമായി മുൻകാല ജനപ്രതിനിധികളെ ആദരിച്ചു

11
Advertisement

മുരിയാട്: ജനകീയ ആസൂത്രണത്തിൻറെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുൻകാല ജനപ്രതിനിധികളെ ആദരിക്കുന്ന പരിപാടിയുടെ രണ്ടാം ഘട്ടം പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ പ്രസിഡണ്ടുമാരായ വി കെ ബാലകൃഷ്ണൻ, ലത ചന്ദ്രൻ എന്നിവർ നിലവിളക്ക് കൊളുത്തി ഉൽഘാടനം നിർവഹിച്ചു. 2000-2005, 2005-2010 വര്ഷങ്ങളിലെ ഭരണ സമിതിയിലെ അംഗങ്ങളെ ചടങ്ങിൽ വെച്ച് ആദരിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുടെ ഭാഗമായ ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല ജയരാജ്, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി പ്രശാന്ത്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രതി ഗോപി, ഭരണ സമിതി അംഗങ്ങളായ തോമസ് തൊകലത്ത്, സുനിൽകുമാർ, നിജി വത്സൻ, വൃന്ദകുമാരി, ജിനി സതീശൻ, ശ്രീജിത്ത്, സരിത സുരേഷ്, നിഖിതമോൾ, സേവിയർ ആളൂക്കാരൻ, മനീഷ, മണി സജയൻ, നിത അർജുനൻ തുടങ്ങിയവർ പങ്കെടുത്തു. മുൻ ഭരണസമിതി അംഗങ്ങളായ ലത ചന്ദ്രൻ, ശശിധരൻ തേറാട്ടിൽ, ഗംഗാദേവി സുനിൽ, പി ആർ സുന്ദരരാജൻ എന്നിവർ യോഗത്തിൽ മുൻകാല അനുഭവങ്ങൾ പങ്കു വച്ചു.

Advertisement