നടുറോഡില്‍ മദ്യവില്‍പ്പന നടത്തിയാളെ ഇരിങ്ങാലക്കുട എക്‌സൈസ് സംഘം പിടികൂടി

125

ഇരിങ്ങാലക്കുട: നടുറോഡില്‍ മദ്യവില്‍പ്പന നടത്തിയാളെ ഇരിങ്ങാലക്കുട എക്‌സൈസ് സംഘം പിടികൂടി.പറപ്പൂക്കര വില്ലേജിലെ മൂത്രത്തിക്കര കാളന്‍ റോഡിലാണ് നടുറോഡില്‍ മദ്യവില്‍പ്പന നടന്നത്.3 ലിറ്ററോളം വിദേശ മദ്യം സഹിതം പറപ്പൂക്കര സ്വദേശി കൂവപറമ്പില്‍ രാജേഷ് ( 40 )വയസ്സുക്കാരനെയാണ് ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ചിലെ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ മണികണ്ഠനും സംഘം പിടികൂടിയത്.റെയ്ഡില്‍ പ്രിവന്റിവ് ഓഫീസര്‍ സി ബി ജോഷി, പ്രിവന്റിവ് ഓഫീസര്‍ ഗ്രേഡ് വത്സന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ രാകേഷ്, വിപിന്‍, സുഭാഷ് ജോജോ എന്നിവര്‍ പങ്കെടുത്തു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ന്റ് ചെയ്തു

Advertisement