ഏഴാം ക്ലാസ്സുവരെയുള്ളവര്‍ക്ക് പരീക്ഷയില്ല

1079
Advertisement

ഇരിങ്ങാലക്കുട : സംസ്ഥാനത്ത് കോവിഡ് 19-യുടെ ഭീതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലേയും ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവധി ആയിരിക്കുമെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഇതനുസരിച്ച് ഈ മാസം മുഴുവനും ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകള്‍ ഇല്ല. എന്നാല്‍ എട്ട്, ഒന്‍പത് ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകള്‍ നടക്കുമെന്നും മന്ത്രിസഭയില്‍ തീരുമാനമായി. സംസ്ഥാനത്ത് അതീവജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി ഷൈലജ ടീച്ചര്‍ അറിയിച്ചു. അംഗന്‍വാടികള്‍ക്കും ഈ അവധി ബാധകമാണെന്നും, പൊതു പരിപാടികള്‍ക്ക് സംസ്ഥാനത്താകെ വിലക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഈ നിയന്ത്രണങ്ങള്‍ ഈ മാസം മുഴുവനും ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.