ശാന്തിസദനത്തിൽ വയോജനദിനം ആചരിച്ചു

67

ഇരിങ്ങാലക്കുട :ശാന്തിസദനത്തിൽ വായോജനദിനം ആചരിച്ചു. നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി ഏറ്റവും പ്രായമായ അന്തേവാസിനികളായ മേരി ജോണി (87വയസ് ), അന്നംകുട്ടി (85 വയസ് ) എന്നിവരെ പൊന്നാട അണിയിച്ചു ആദരിച്ചു . നഗരസഭ വൈസ് ചെയർമാൻ പി. ടി. ജോർജ് അധ്യക്ഷത വഹിച്ചു. ശാന്തിസദനം ഡയറക്ടറും രൂപത വികാരി ജനാറാളുമായ മോൺ. ജോസ് മാളിയേക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. ശാന്തിസദനത്തിലെ സി. മെർലിൻ ജോസ്, കമ്മറ്റി അംഗങ്ങളായ ജോർജ് കിഴക്കേപീടിക, ദേവസിക്കുട്ടി പൊറത്തുകാരൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

Advertisement