മണ്ണാത്തിക്കുളം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറുന്നു

55

ഇരിങ്ങാലക്കുട :മണ്ണാത്തിക്കുളം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറുന്നതായി ചൂണ്ടിക്കാട്ടി പ്രദേശ വാസികൾ രംഗത്തെത്തി.തൊഴിലുറപ്പു തൊഴിലാളികൾ ഏതാനും ദിവസങ്ങൾക്ക്‌ മുൻപ് വൃത്തിയാക്കിയ മണ്ണാത്തികുളത്തിന്റ പരിസരം മദ്യക്കുപ്പികളും,പ്ലാസ്റ്റിക് കുപ്പികളും, കവറുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. രാത്രികാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ താവളമായിരിക്കുകയാണ് മണ്ണാത്തിക്കുളം. കുളത്തിന്റെ പരിസരത്തെ വെളിച്ചമില്ലായ്മയാണ് പ്രധാന പ്രശ്നം. സംരക്ഷിക്കപ്പെടേണ്ട ഇത്തരം ജല സ്രോതസ്സുകൾ ഒരു കൂട്ടം സാമൂഹ്യ വിരുദ്ധരുടെ പ്രവൃത്തിയുടെ ഫലമായി വളരെ മോശമായ അവസ്ഥയിലാണ്.സാമൂഹ്യ വിരുദ്ധരുടെ ഇരുട്ടിനെ മറയാക്കിയുള്ള ഇത്തരം പ്രവർത്തികൾ അവസാനിപ്പിക്കുന്നതിനു വേണ്ടിയുള്ള നടപടി സ്വീകരിക്കണമെന്ന് പരിസ്ഥിതി സ്നേഹികളായ ഗീത കെ മേനോൻ , എ സി സുരേഷ് എന്നിവർ വാർത്താ കുറിപ്പിലൂടെ അധികാരികളോടാവശ്യപ്പെട്ടു.

Advertisement