ഇരിങ്ങാലക്കുടയിൽ മെഡിക്കൽ സ്റ്റോറിൻറെ പൂട്ട് പൊളിച്ച് മോഷണം

90

ഇരിങ്ങാലക്കുട: മെഡിക്കൽ സ്റ്റോറിന്റെ പൂട്ട് പൊളിച്ച് മോഷണം മെയിൻ റോഡിൽ കോര്‍ട്ട് റോഡിലുള്ള പീപ്പിള്‍സ് കോ.ഓ പ്പറേറ്റീവ് ബാങ്കിന്റെ നീതി മെഡിക്കല്‍ സ്റ്റോറിലാണ് മോഷണം നടന്നത്. മെഡിക്കൽ സ്റ്റോറിൽ മുൻവശത്തുള്ള ഷട്ടറിന്റെ പൂട്ടുകൾ തകർത്താണ് മോഷ്ടാവ് അകത്തു കയറി മോഷണം നടത്തിയിരിക്കുന്നത്. ബാലൻസ് ഉണ്ടായിരുന്ന മൂവായിരത്തോളം രൂപയാണ് മോഷണംപോയത് . ഇരിങ്ങാലക്കുട എസ് ഐ ജിഷിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തുന്നത് .

Advertisement