മുരിയാട് പഞ്ചായത്ത് ഞാറ്റുവേല മഹോത്സവത്തിനു തുടക്കമായി

39

മുരിയാട്: മുരിയാട് ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, സഹകരണ ബാങ്കുകൾ കുടുംബശ്രീ വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സപ്തദിന ഞാറ്റുവേല മഹോത്സവത്തിന് ആനന്ദപുരം ഇ. എം. എസ്.ഹാളിൽ തുടക്കമായി. മുൻ എം. പി യും പ്രശസ്ത സാഹിത്യകാരിയുമായ പ്രൊഫ :സാവിത്രി ലക്ഷ്മണൻ എം. പി ഞാറ്റുവേല മഹോത്സവം ഉദ്ഘാടനം ചെയ്തു.മഹോത്സവ വേദിയിൽവച്ച് ഞാറ്റുവേല തീം സോങ് പ്രകാശനവും നടന്നു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ്.ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റൻറ് ഡയറക്ടർ എസ് മിനി ,പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ. പി പ്രശാന്ത്, കെ. യു വിജയൻ ,രതി ഗോപി ,ഭരണ സമിതി അംഗം തോമസ് തൊകലത്ത്, മുരിയാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് എം. ബി രാഘവൻ മാസ്റ്റർ, പുല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് പി. വി രാജേഷ് ,കുടുംബശ്രീ ചെയർപേഴ്സൺ സുനിത രവി ,ആസൂത്രണ സമിതി ഉപാധ്യക്ഷൻ പ്രൊഫ : ബാലചന്ദ്രൻ എന്നിവർ പ്രഭാഷണങ്ങൾ നടത്തി .കൃഷി ഓഫീസർ രാധിക കെ. യു ഞാറ്റുവേല ആമുഖ പ്രഭാഷണം നടത്തി.ഭരണസമിതി അംഗങ്ങളായ സുനിൽകുമാർ എ. എസ്, നിജി വത്സൻ ,കെ. വൃന്ദ കുമാരി, ജിനി സതീശൻ, ശ്രീജിത്ത് പട്ടത്ത് ,നിഖിത അനൂപ് ,സേവിയർ ആളുകാരൻ, മനീഷ മനീഷ് ,മണി സജയൻ,റോസ്മി ജയേഷ്,നിത അർജുനൻ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു .പഞ്ചായത്ത് സെക്രട്ടറി പി. പ്രജീഷ് ഞാറ്റുവേല പരിപാടികളുടെ അവതരണം നടത്തി .പഞ്ചായത്ത് വൈസ് പ്രസിഡൻറ് സരിത സുരേഷ് സ്വാഗതവും, കെ.എൻ സുരേഷ് കുമാർ നന്ദിയും രേഖപ്പെടുത്തി. ആനന്ദപുരം ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉദ്ഘാടനത്തോടനുബന്ധിച്ച് അരങ്ങേറി. കാർഷികമേഖലയുമായി ബന്ധപ്പെട്ട വിത്തുകൾ ,ഫലവൃക്ഷതൈകൾ, ആയുർവേദ വിഭാഗത്തിൻറെ ഔഷധസസ്യങ്ങൾ,ഹാൻഡ്‌ലൂം ഇനങ്ങൾ തുടങ്ങി നിരവധി പവലിയനുകൾ ഞാറ്റുവേല മഹോത്സവത്തിന് മാറ്റുകൂട്ടി . വൈകീട്ട് പഞ്ചായത്തിലെ വിവിധ നൃത്ത അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നൃത്തസന്ധ്യ അരങ്ങേറി. എല്ലാദിവസവും രാവിലെ സെമിനാറുകളും ,വൈകീട്ട് കലാപരിപാടികളും ഉണ്ടായിരിക്കും. നാളെ ശനിയാഴ്ച രാവിലെ 10: 30 ന് ആരോഗ്യ സെമിനാർ അന്നമ്മേവ ഔഷധം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലളിതാ ബാലൻ ഉദ്ഘാടനം നിർവഹിക്കും. വൈകീട്ട് സംഗീത സന്ധ്യയും ഉണ്ടായിരിക്കും.

Advertisement