സെന്റ് ജോസഫ്‌സ് കോളേജിലെ എന്‍.എസ്.എസ് യൂണിറ്റുകളുടെനേതൃത്വത്തില്‍ കുടിവെളളം വിതരണം ചെയ്തു

56

ഇരിങ്ങാലക്കുട: മങ്ങാടിക്കുന്ന് പ്ലാന്റില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ നാല്ദിവസത്തേക്ക് പ്ലാന്റ് അടച്ചിടേണ്ട സാഹചര്യത്തില്‍ കുടിവെളളം വിതരണം തടസ്സപ്പെട്ടതിനാല്‍ സെന്റ് ജോസഫ്‌സ് കോളേജിലെ എന്‍.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ കോളേജിന്റെ പരിസരഭാഗങ്ങളായ ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിലെ 21-ാം വാര്‍ഡ് ഷണ്‍മുഖം കനാല്‍ ബെയ്‌സ് പരിസര പ്രദേശങ്ങളിലും എട്ടുമുറിഭാഗത്തും ജലദൗര്‍ലഭ്യം അനുഭവിക്കുന്നവര്‍ക്ക് ശുദ്ധജലവിതരണംനടത്തി. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സി.ആഷ തെരേസ് ഉദ്ഘാടനം നിര്‍വഹിച്ചു.കോളേജ് വൈസ് പ്രിന്‍സിപ്പാള്‍മാരായ സി.ബ്ലെസി, ഡോ.സി.എലൈസ, 21-ാംവാര്‍ഡ് കൗണ്‍സിലര്‍ മിനി സണ്ണി നെടുംബക്കാരന്‍, മുന്‍ കൗണ്‍സിലര്‍ അഡ്വ.വി.സി.വര്‍ഗ്ഗീസ് എന്നിവര്‍ സന്നിഹിതരായിരുന്നു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസറായ ഡോ.സിനി വര്‍ഗീസ്, എന്‍.എസ്.എസ് വൊളന്റിയേഴ്‌സായ ആഗ്നസ് സെബാസ്റ്റ്യന്‍, ജിസ്‌ന സജി, ശ്രീലേഖ എന്നിവര്‍ നേതൃത്വം വഹിച്ചു.723People Reached2Engagements-1.0x AverageDistribution ScoreBoost PostLikeCommentShare

Advertisement