അരുണ്‍ ഗാന്ധിഗ്രാമിനും സുധീഷ് അമ്മവീടീനും ഞാറ്റുവേല സാഹിത്യ പുരസ്‌കാരം സമര്‍പ്പിച്ചു

155
Advertisement

ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ ഞാറ്റുവേല സാഹിത്യ പുരസ്‌കാരം കവിതവിഭാഗത്തില്‍ അരുണ്‍ ഗാന്ധിഗ്രാമിന്റെ ‘ഞാറ്റുവേല’ കവിതയും കഥാവിഭാഗത്തില്‍ സുധീഷ് അമ്മവീടിന്റെ ‘ഒരു എമര്‍ജന്‍സി മീറ്റിങ്ങ്’ എന്ന കഥക്കും ലഭിച്ചു.ഇരിങ്ങാലക്കുട ജ്യോതിസ് കോളേജില്‍ വച്ച് നടന്ന പുരസ്‌കാരസമര്‍പ്പണ ചടങ്ങ് പ്രൊഫ:കെ.യു അരുണന്‍ എം.എല്‍.എ ഉത്ഘാടനം ചെയ്തു.ഫാ:ജോണ്‍ പാലിയേക്കര അധ്യക്ഷത വഹിച്ചു.പ്രൊഫ:സാവിത്രി ലക്ഷ്മണന്‍ മംഗള പത്രം സമര്‍പ്പിച്ചു.വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ്.ജെ.ചിറ്റിലപ്പിള്ളി ആമുഖ പ്രഭാഷണം നടത്തി.പി.കെ.ഭരതന്‍ മാസ്റ്റര്‍ മുഖ്യാതിഥി ആയിരുന്നു.അരുണ്‍ ഗാന്ധിഗ്രാം,സുധീഷ് അമ്മവീട്,ഷെറിന്‍ അഹമ്മദ് എന്നിവര്‍ സംസാരിച്ചു.രാജേഷ് തെക്കിനിയേടത്ത് സ്വാഗതവും പ്രമീള അശോകന്‍ നന്ദിയും പറഞ്ഞു.20ല്‍ പരം കവികള്‍ അണിനിരന്ന കവിയരങ്ങും ഉണ്ടായിരുന്നു

 

Advertisement