വി.എവുപ്രാസ്യമ്മയുടെ തിരുനാളിനോടനുബന്ധിച്ച് സി.എം.സി ഇരിങ്ങാലക്കുട ഉദയ പ്രോവിൻസ് “എവുപ്രാസ്യമ്മ കരുതലിൻ കാവലാൾ’ എന്ന മ്യൂസിക്ക് ആൽബം റിലീസ് ചെയ്തിരിക്കുന്നു

35
Advertisement

ഇരിങ്ങാലക്കുട: അപരന്റെ വേദനകളിൽ കരുതലും സ്നേഹവും പകരുന്ന വി.എവുപ്രാസ്യമ്മയുടെ തിരുനാളിനോടനുബന്ധിച്ച് സി.എം.സി ഇരിങ്ങാലക്കുട ഉദയ പ്രോവിൻസ് “എവുപ്രാസ്യമ്മ കരുതലിൻ കാവലാൾ’ എന്ന മ്യൂസിക്ക് ആൽബം റിലീസ് ചെയ്തിരിക്കുന്നു. മീഡിയ കൗൺസിലർ സിസ്റ്റർധന്യ, മതിലകം സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂൾ മാനേജർ ഫാ. ജോസഫ് മാളിയേക്കലിന് ഡിവിഡി നല്കി മാള സൊക്കോർസോ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് റിലീസ് ചെയ്തു. കാലോചിതവും ആകർഷകവുമായ രീതിയിൽ ആണ് ഇതിന്റെ ചിത്രീകരണം. സിസ്റ്റർ സ്റ്റെഫിന്റെ വരി കൾക്ക് മ്യൂസിക്ക് ചിട്ടപ്പെടുത്തിയിരിക്കുന്നത് ജാസിൽ ജോൺ, ദൃശ്യവി സ്മയം ഒരുക്കിയിരിക്കുന്നത് ഡിജോ ജോൺ, ആലപിച്ചിരിക്കുന്നത് എലിസ ബത്ത് രാജു എന്നിവരാണ്. ഉദയ സി.എം.സി മീഡിയ യു ട്യൂബ് ചാനലിലൂടെയാണ് ഈ ഗാനം പ്രേഷകരിലെത്തുന്നത്. എവുപ്രാസ്യമ്മയുടെ ജന്മഭവനമായ കാട്ടൂരും പരിശീലനഭവനമായ വൈന്തലയും അന്തിവിശ്രമം കൊള്ളുന്ന ഒല്ലൂരും വശ്യസുന്ദരമായി ചിത്രീകരിച്ചിരിക്കുന്നു. ചിത്രീകരണത്തിന്റെ ജനറൽ കോഡിനേ ഷൻ ചെയ്തിരിക്കുന്നത് സിസ്റ്റർ സവീനയാണ്. മ്യൂസിക്ക് ആൽബത്തിന്റെ പ്രൊഡ്യൂസർ പ്രോവിൻഷ്യൽ സിസ്റ്റർ വിമലയാണ്.

Advertisement