പതിനഞ്ചാമത് ലയണ്‍ റാഫേല്‍ സെബാസ്റ്റ്യന്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ ടൂര്‍ണമെന്റ്‌ന് തുടക്കമായി

250
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ലയണ്‍ റാഫേല്‍ സെബാസ്റ്റ്യന്‍ മെമ്മോറിയല്‍ ഷട്ടില്‍ ടൂര്‍ണമെന്റ് ഇരിങ്ങാലക്കുട ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയര്‍മാന്‍ എം .പി ജാക്‌സണ്‍ ഉദ്ഘാടനം ചെയ്തു. ഇരിഞ്ഞാലക്കുട ലയണ്‍സ് ക്ലബ് പ്രസിഡണ്ട് റെജി മാളക്കാരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തൃശ്ശൂര്‍ ജില്ലാ ബാഡ്മിന്റന്‍ ഷട്ടില്‍ അസോസിയേഷന്‍ പ്രസിഡണ്ട് ബാബു മേച്ചേരിപടി മുഖ്യാതിഥിയായിരുന്നു. ഡോ. ശ്രീനിവാസന്‍, ടി. എസ്. അഡ്വക്കേറ്റ് ഐബന്‍ മാത്തന്‍, തൃശ്ശൂര്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് പീറ്റര്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു. മത്സരങ്ങള്‍ ശനിയാഴ്ച സമാപിക്കും.

Advertisement