പെൻഷൻ കാരെ സർക്കാർ കബളിപ്പിച്ചു KSSPA

410

ഇരിങ്ങാലക്കുട : പെൻഷൻ പരിഷ്കരണ കുടിശ്ശികയും, ക്ഷാമാശ്വാസ കുടിശ്ശികയും ഈ മാസത്തെ പെൻഷനോടൊപ്പം നൽകുമെന്ന പ്രഖ്യാപനം ലംഘിച്ച് സർവ്വീസ് പെൻഷൻ കാരെ സർക്കാർ കബളിപ്പിച്ചുവെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റി യോഗം കുററപ്പെടുത്തി. പ്രസിഡണ്ട് എ.എൻ . വാസുദേവൻ അധ്യക്ഷത വഹിച്ചു. കെ.ബി. ശ്രീധരൻ , എം. മൂർഷിദ്, പി.യു. വിത്സൺ, എ.സി. സുരേഷ്, കെ. കമലം, കെ. വേലായുധൻ എന്നിവർ പ്രസംഗിച്ചു.

Advertisement