മുരിയാട് ഗ്രാമപഞ്ചായത്തിൽ കർഷകദിനം സമുചിതമായി ആഘോഷിച്ചു

32

മുരിയാട്: ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കർഷകദിനം സമുചിതമായി ആഘോഷിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന കർഷക ദിനാചരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിതാ ബാലൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷനായി. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലതാ ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് തലത്തിൽ മികച്ച ക്ഷീര കർഷകൻ സുകുമാരൻ അണലി പറമ്പിൽ, മികച്ച മത്സ്യ കർഷകനായ സന്തോഷ് വല്ലാട്ട് പറമ്പിൽ, മികച്ച യുവ കർഷകനായ സനൽ കൊളത്താപ്പിളളി, മികച്ച കർഷക തൊഴിലാളി സരോജിനി തങ്കപ്പൻ എന്നിവർക്ക് അവാർഡ്, മോമെൻ്റോ, സെറ്റുമുണ്ട്, സർട്ടിഫിക്കറ്റ് എന്നിവ വിതരണം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല ജയരാജ്, കൃഷി ഓഫീസർ രാധിക, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പ്രശാന്ത് , രതി ഗോപി, കെ യു വിജയൻ , പഞ്ചായത്ത് അംഗം തോമസ് തൊകലത്ത് എന്നിവർ സംസാരിച്ചു.

Advertisement