കരുവന്നൂർ: സഹകരണ ബാങ്കിലെ മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാപദ്ധതി ഇരിങ്ങാലക്കുട എം.എൽ .എ അരുണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് കെ.കെ. ദിവാകരൻ മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു. സി.ഡി.എസ്. ചെയർപേഴ്സൺ ഷൈലജ ബാലൻ, സെക്രട്ടറി ടി.ആർ. സുനിൽകുമാർ, ഡയറക്ടർമാരായ ടി.എസ്. ബൈജു, നാരായണൻ നാട്ടുവള്ളി, അസ്ലാം, മിനി നന്ദനൻ എന്നിവർ സംസാരിച്ചു. കൊറോണ സ്പെഷ്യൽ സ്വർണ്ണപ്പണയ വായ്പ 25000 രൂപ (3 മാസം) ,വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സിന് ഉപകാരപ്രദമാവുന്നതിന് ലാപ്ടോപ്/കമ്പ്യൂട്ടർ വായ്പ 20000 രൂപ വരെ (1 വർഷം) എന്നീ വായ്പകൾ ജൂൺ 1 മുതൽ കൊടുത്തുതുടങ്ങും.
Advertisement