മുകുന്ദപുരം സർക്കിൾ സഹകരണ ഭവനിൽ ഇന്ന് 75 മത് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

20
Advertisement

ഇരിങ്ങാലക്കുട : മുകുന്ദപുരം സർക്കിൾ സഹകരണ ഭവനിൽ ഇന്ന് 75 th സ്വാതന്ത്ര്യ ദിനാഘോഷം നടത്തി.സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസ് ജെ ചിറ്റിലപ്പിള്ളി ദേശീയ പതാക ഉയർത്തി.പിറന്ന മണ്ണിനുവേണ്ടി ജീവത്യാഗം ചെയ്ത ധീരജവന്മാരുടെ ഓർമ്മകൾക്കു മുന്നിൽ ശിരസ് നമിക്കുകയും, നമ്മുടെ രാജ്യത്തിന്റെ നല്ല ഭാവിക്ക് നാമോരോരുത്തരും പ്രയത്നിക്കണമെന്നും ചെയർമാൻ സ്വാതന്ത്ര്യദിന സന്ദേശത്തിൽ അറിയിച്ചു. ചടങ്ങിൽ സർക്കിൾ സഹകരണ യൂണിയൻ സെക്രട്ടറി യും,അസിസ്റ്റന്റ് രജിസ്ട്രാറുമായ സുരേഷ് സി. സ്വാഗതം ആശംസിക്കുകയും, സർക്കിൾ സഹകരണ യൂണിയൻ ഭരണസമിതി അംഗം രവി കെ ആർ നന്ദി യും പറഞ്ഞു. ദേശീയ ഗാനലാപനത്തോടെ സ്വാതന്ത്ര ദിനാഘോഷം പര്യവസാനിച്ചു .

Advertisement