കൂനമ്മാവ് – അംബേദ്കർ ലിങ്ക് റോഡിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു

43

കാറളം:പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് കാറളം ഗ്രാമ പഞ്ചായത്തിലെ 9–ാം വാർഡിൽ നിർമ്മാണം നടത്തുന്ന കൂനമ്മാവ് — അംബേദ്കർ ലിങ്ക് റോഡിന്റെ നിർമ്മാണ പ്രവർത്തികളുടെ ഉദ്ഘാടനം എം. എൽ. എ നിർവഹിച്ചു. നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപയാണ് നിർമ്മാണ പ്രവർത്തികൾക്ക് വേണ്ടി അനുവദിച്ചിട്ടുള്ളത്. കൂനമാവ് — അംബേദ്കർ റോഡ് പരിസരത്ത് വച്ച് നടന്ന ഉദ്ഘാടനചടങ്ങിൽ ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. എ. മനോജ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ മല്ലിക ചാത്തുകുട്ടി, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി. പ്രസാദ്, പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ കെ. എസ്. ബാബു, വാർഡ് മെമ്പർ അംബിക സുഭാഷ് എന്നിവർ സംസാരിച്ചു.

Advertisement