ഇരിങ്ങാലക്കുട: കേരള പോലീസ് അസോസിയേഷൻ സ്ഥാപക ജനറൽ സെക്രട്ടറി കെ .ജെ .ജോർജ് ഫ്രാൻസിസ് ഓർമ ദിനത്തോടനുബന്ധിച്ച് കെ.പി.എ തൃശൂർ റൂറൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും , ചായാചിത്രത്തിൽ പുഷ്പാർച്ചനയും സംഘടിപ്പിച്ചു. കേരളത്തിലെ പോലീസ് ഉദ്യോഗ സ്ഥരുടെ സേവന, ജീവിത സാഹചര്യങ്ങൾക്ക് മാറ്റം വരുത്തി കേരള സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയർത്താൻ വേണ്ടി ത്യാഗോജ്വലമായ പ്രവർത്തനം കൊണ്ട് കേരളത്തിൽ പോലീസ് സംഘടന കെട്ടിപ്പടുക്കുന്നതിന് മുൻ നിര പോരാളിയായി പ്രവർത്തിച്ച മനുഷ്യനായിരുന്നു ജോർജ് ഫ്രാൻസിസ് .ഇരിങ്ങാലക്കുട വനിത പോലീസ് സ്‌റ്റേഷൻ കോൺഫറൻസ് ഹാളിൽ വച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു .കെ.തോമസ് ഉത്ഘാടനം ചെയ്തു. കേരള പോലീസ് അസോസിയേഷൻ തൃശൂർ റൂറൽ വൈസ് പ്രസിഡൻറ് എ.കെ. രാഹുൽ ചടങ്ങിന് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സി.എസ്. ഷെല്ലിമോൻ അധ്യക്ഷ്യം വഹിച്ച ചടങ്ങിൽ ഇരിങ്ങാലക്കുട സ്‌റ്റേഷൻ ഹൗസ് ഓഫീസർ .പി.എസ്.സുധീരൻ , വനിത പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ സന്ധ്യാ ദേവി കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ .കെ .രാധാകൃഷ്ണൻ ,കെ പി എ സംസ്ഥാന നിർവാഹക സമിതി അംഗം കെ. എ. ബിജു, കെ.പി.എ മുൻ ജില്ലാ സെക്രട്ടറി രാജു മുരിയാട് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ എക്സിക്യൂട്ടീവ് അംഗം പ്രതീഷ് ചടങ്ങിന് നന്ദി അറിയിച്ചു.
കേരള പോലീസ് അസോസിയേഷൻ സ്ഥാപക ജനറൽ സെക്രട്ടറി .കെ .ജെ .ജോർജ് ഫ്രാൻസിസ് ഓർമ ദിനത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും , ചായാചിത്രത്തിൽ പുഷ്പാർച്ചനയും സംഘടിപ്പിച്ചു
Advertisement