യൂത്ത് കോൺഗ്രസ്സ് 62 -ാം സ്ഥാപകദിനം ആചരിച്ചു

82

ഇരിങ്ങാലക്കുട: ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്സ് അറുപത്തിരണ്ടാം സ്ഥാപകദിനം ആചരിച്ചു. രാജീവ് ഗാന്ധി മന്ദിരത്തിൽ വച്ച് നടന്ന ചടങ്ങിൽ ടൗൺ മണ്ഡലം പ്രസിഡണ്ട് ശ്രീറാം ജയബാലൻ യൂത്ത് കോൺഗ്രസ് പതാക ഉയർത്തി. ജില്ലാ ജനറൽ സെക്രട്ടറി അസറുദീൻ കളക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് സനൽ കല്ലൂക്കാരൻ, നിയോജകമണ്ഡലം സെക്രട്ടറി രഞ്ജീഷ് എസ് ആർ, അജയ് മേനോൻ തുടങ്ങിയവർ പ്രസംഗിച്ചു. യൂത്ത് കോൺഗ്രസ്സ് ആസാദ് റോഡ്, കനാൽ ബേസ് യൂണിറ്റ് കമ്മറ്റികളുടെ നേതൃത്വത്തിൽ സ്ഥാപക ദിനം ആചരിച്ചു. സന്തോഷ് ആലുക്ക, വിജീഷ് ഇളയേടത്ത്, വിനു ആന്റണി, ഡിക്സൺ സണ്ണി, ഷിൻസ് വടക്കൻ, സുബിൻ പി എസ്, അനന്തകൃഷ്ണൻ, ജിയോ ജസ്റ്റിൻ, അസ്‌കർ സുലൈമാൻ,വിജീഷ് ഇളയേടത്ത്, മെൽവിൻ ചേര്യക്കര അർജുൻ ഭാസ്കരൻ, അജ്മൽ അക്ബർ, അക്ഷയ് ആനന്ദൻ, വിനീഷ് വിജയൻ, യദു, കിരൺ തുടങ്ങിയവർ പങ്കെടുത്തു.

Advertisement