8 മാസമായി ഡൽഹിയിൽ നടക്കുന്ന സമരത്തെ പിൻതുണച്ച് സംയുക്ത കർഷക സമിതി സമരം നടത്തി

36

ഇരിങ്ങാലക്കുട: 8 മാസമായി ഡൽഹിയിൽ നടക്കുന്ന സമരത്തെ പിൻതുണച്ച് ” പ്രതിഷേധ കൂട്ടായ്മ ” സംയുക്ത കർഷക സമിതിയുടെ നേതൃത്ത്വത്തിൽ കേരളത്തിൽ 1000 കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് കർഷകമാർച്ച്നടന്നു .ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന സമരം കർഷക സംഘം തൃശ്ശൂർ ജില്ലാ ജോ.സെക്രട്ടറി സെബി ജോസഫ് പെല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു. കിസാൻ സഭ ജില്ലാ വൈ. പ്രസിസന്റ് ഒ.എസ്. വേലായുധൻ അധ്യക്ഷത വഹിച്ചു. കേരള കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി ടി.കെ. വർഗീസ് മാസ്റ്റർ , കേരള സ്റ്റേറ്റ് കർഷക സംഘം ജില്ലാ പ്രസിഡന്റ് സിദ്ധാർത്ഥൻ പട്ടേപ്പാടം, കർഷക സംഘം നേതാക്കളായ ടി.ജി.ശങ്കരനാരായണൻ , ടി.എസ്.സജീവൻ മാസ്റ്റർ, കർഷക ജനതദൾ ജില്ലാ വൈ.പ്രസിഡന്റ് ഡേവീസ് കോക്കാട്ട് , എം. അനിൽകുമാർ, പി.ഡി. ജോൺസൺ, എം.ടി. വർഗീസ്, എന്നിവർ സംസാരിച്ചു.

Advertisement