അന്താരാഷ്ട്ര സഹകരണ ദിനത്തത്തോടനുബന്ധിച്ചു മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ വെബിനാർ സംഘടിപ്പിച്ചു

23
Advertisement

ഇരിങ്ങാലക്കുട:അന്താരാഷ്ട്ര സഹകരണ ദിനത്തത്തോടനുബന്ധിച്ചു മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ വെബിനാർ സംഘടിപ്പിച്ചു. “Rebuild better together “(ഒരുമയോടെ മെച്ചപ്പെട്ട പുനർനിർമ്മാണം )എന്ന വിഷയത്തിൽ അഡിഷണൽ രജിസ്ട്രാറും സംസ്ഥാന സഹകരണ യൂണിയൻ സെക്രട്ടറിയുമായ ഗ്ലാഡി ജോൺ പുത്തൂർ വെബിനാർ എടുത്തു.സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.സംസ്ഥാന സഹകരണ യൂണിയൻ ഭരണസമിതി അംഗം ലളിത ചന്ദ്രശേഖരൻ,സർക്കിൾ സഹകരണ യൂണിയൻ ഭരണസമിതി അംഗം ജെയിംസ് കെ സി എന്നിവർ ആശംസകൾ അറിയിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ എം സി അജിത് സ്വാഗതവും അസിസ്റ്റന്റ് ഡയറക്ടർ കെ ഒ ഡേവിസ് നന്ദിയും പറഞ്ഞു.വെബിനാറിൽ മുന്നൂറിലധികം സഹകാരികൾ പങ്കെടുത്തു.

Advertisement