വനത്തിനുള്ളിലെ വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു

30

ചാലക്കുടി: രണ്ടു കൈ വനത്തിൽ വാരിക്കുഴി ഭാഗത്തായി മലയുടെ സമീപം വാറ്റ് കേന്ദ്രം കണ്ടെത്തിയത് .500 ലിറ്ററോളം ചാരായം വാറ്റാൻ തയ്യാറാക്കിയ 1300 ഓളം വരുന്ന വാഷാണ് കണ്ടെത്തി നശിപ്പിച്ചത്. വാറ്റാൻ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ എക്സൈസ് സംഘം കണ്ടെത്തിയിട്ടുണ്ട് .പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും പ്രതികളെ പിടികൂടുന്നതിനു ഉള്ള അന്വേഷണം ആരംഭിച്ചതായും എക്സൈസ് സംഘം പറഞ്ഞു. ചാരായം വാറ്റുന്നതിന് ആവശ്യമായ ശർക്കരയും, പഞ്ചസാരയും വലിയ അളവിൽ വാങ്ങി വനത്തിലേക്ക് പോകുന്നതായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം റിയാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വാറ്റ് കേന്ദ്രം കണ്ടെത്തിയത് .രണ്ടായിരത്തോളം രൂപയാണ് ഒരു ലിറ്റർ ചാരായതിനായി ഇവർ ഈടാക്കിയിരുന്നതെ ന്നും വിവരം ലഭിച്ചിട്ടുണ്ട് .എക്സൈസ് ഉദ്യോഗസ്ഥരായ ഷിജു വർഗീസ് ,പി കെ ആനന്ദൻ ,ജിൻറു ഡി എസ് ,ഉല്ലാസ് എന്നിവർ അന്വേഷണ സംഘത്തിന് നേതൃത്വം നൽകി.

Advertisement