കാട്ടൂർ സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും അന്യായമായി പിരിച്ചു വിട്ട തൊഴിലാളികളെ ഉടൻ തിരിച്ചെടുക്കുക എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ

59

കാട്ടൂർ :സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും അന്യായമായി പിരിച്ചു വിട്ട തൊഴിലാളികളെ ഉടൻ തിരിച്ചെടുക്കുക എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ കാട്ടൂർ മേഖല കമ്മിറ്റി സഹകരണ ബാങ്കിനുമുമ്പിൽ പ്രതിഷേധ സമരം നടത്തി .സമരം ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ടി.വി.വിജീഷ് ഉദ്ഘാടനം നിർവഹിച്ചു.കാട്ടൂർ സർവ്വീസ് സഹകരണ ബാങ്കിലെ 3 ജീവനക്കാരെ കുറച്ചു നാളുകൾക്ക് മുൻപ് പിരിച്ചുവിട്ടിരുന്നു ബാങ്ക് ഭരണ സമിതി അംഗങ്ങൾക്കെതിരെ പ്രവർത്തിച്ചു എന്നാരോപിച്ചാണ് ഇവരെ പുറത്താക്കിയതെന്നും .ഈ നടപടി തികച്ചും വ്യക്തി വൈരാഗ്യം മൂലമാണെന്നാണ് പിരിച്ചുവിടപ്പെട്ടവർ പറയുന്നത്.ഇതിനോടാനുബന്ധിച്ഛ് കഴിഞ്ഞ ദിവസം ബാങ്ക് കെട്ടിടത്തിൽ വെച്ച് ഒരു ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.ജീവനക്കാരെ പിരിച്ചുവിട്ട സഹകരണ ബാങ്ക് ഭരണ സമിതിയുടെ നടപടിക്കെതിരെ കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന പ്രതിഷേധ സമരത്തിന് മേഖല പ്രസിഡന്റ് എൻ.എച്ച് ഷെഫീക്ക് അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി എൻ.എം ഷിനോ സ്വാഗതവും,ട്രഷറർ ടി.എം.ഷാനവാസ് നന്ദിയും പറഞ്ഞു.

Advertisement