ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ നൽകി പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ്

34
Advertisement

ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രിയും ഇരിങ്ങാലക്കുട എം.എൽ.എ യുമായ ഡോ.ആർ.ബിന്ദുവിൻ്റെ സ്മാർട്ട് ഫോൺ ചലഞ്ച് ഏറ്റെടുത്ത്കൊണ്ട് പു.ക.സ ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് ഓൺലൈൻ പഠനത്തിന് ഫോൺ സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് നൽകുവാനായി സ്മാർട്ട് ഫോൺ മന്ത്രിക്ക് കൈമാറി. ചടങ്ങിൽ പുകസ ടൗൺ പ്രസിഡൻ്റ് കെ.ജി.സുബ്രമണ്യൻ, സെക്രട്ടറി കെ.എച്ച്.ഷെറിൻ അഹമ്മദ്, അംഗങ്ങളായ ദീപ ആൻ്റെണി, അർഷക് അഹമ്മദ്, അമൻ അഹമ്മദ് എന്നിവർ പങ്കെടുത്തു.

Advertisement