ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ (ഐ) പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ചും ധർണയും നടത്തി

89
Advertisement

ബംഗ്ലാവ് : ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ (ഐ) പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ, സംസ്ഥാന ബജറ്റിലെ നികുതി ഭീകരതക്കെതിരെ സർക്കാർ ഓഫിസിലെ സൗജന്യ സേവനങ്ങൾ നിർത്തലാക്കുന്നതിനെതിരെ, കേന്ദ്ര സർക്കാരിന്റെ വിഭജന നയങ്ങൾക്കെതിരെ പിണറായി സർക്കാരിന്റെ അഴിമതികൾക്കെതിരെ പൊറത്തിശേരി വില്ലേജ് ഓഫിസിലേക്ക് പുത്തൻതോട് സെന്ററിൽ നിന്നും മാർച്ചും ധർണയും നടത്തി. മണ്ഡലം പ്രസിഡണ്ട്‌ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറി adv. M S അനിൽകുമാർ ധർണ ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി ആന്റോ പെരുമ്പിള്ളി മുഖ്യതിഥി ആയിരുന്നു. ഭാരവാഹികളായ സത്യൻ നാട്ടുവള്ളി, K K അബ്ദുള്ള കുട്ടി, K N ഉണ്ണികൃഷ്ണൻ, A K മോഹൻദാസ്, M R ഷാജു, സതീഷ് വിമലൻ, K C ജെയിംസ്, P A അബ്‍ദുൾ ബഷീർ, രാജേശ്വരി ശിവരാമൻ നായർ, സിന്ധു അജയൻ, സന്തോഷ്‌ മുതുപറമ്പിൽ, A k വര്ഗീസ്, രജീന്ദ്രൻ പുല്ലാനി, ഷാർവി, ഫ്ലോറൻ, കുമാരി രഘുനാഥ്, എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Advertisement