ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആനന്ദപുരത്ത് പോസ്റ്റ് ഓഫീസിനു മുൻപിൽപ്രതിഷേധ സമരം നടത്തി

41

ആനന്ദപുരം : ലക്ഷദ്വീപിൽ ജനദ്രോഹനയങ്ങൾ അടിച്ചേൽപ്പിച്ച് ഭരണഘടനയും ജനാധിപത്യവും തകർക്കുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ കേന്ദ്ര ഗവൺമെൻറ് തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് LDF മുരിയാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനന്ദപുരത്ത് പോസ്റ്റ് ഓഫീസിനു മുൻപിൽ നടന്ന പ്രതിഷേധ സമരം LDF കൺവീനർ ടി.ജി.ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. LJD യുടെ നേതാവ് തോമസ്സ് ഇല്ലിക്കൽ അദ്ധ്യക്ഷനായി.CPI(M) മുരിയാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.എം മോഹനൻ സ്വാഗതവും ലോക്കൽ കമ്മിറ്റി അംഗം എ.എം ജോൺസൺ നന്ദിയും പറഞ്ഞു. പഞ്ചായത്ത് അംഗം എ.എസ്.സുനിൽകുമാർ അഭിവാദ്യം ചെയ്ത് സംസാരിച്ചു

Advertisement