തപാല്‍ വാരാഘോഷങ്ങള്‍ക്ക് തുടക്കമായി

583
Advertisement

ഇരിങ്ങാലക്കുട-ലോക തപാല്‍ ദിനത്തോടനുബന്ധിച്ച് അവിട്ടത്തൂര്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റാഫീസ് സന്ദര്‍ശിച്ചു.ഇരിങ്ങാലക്കുട പോസ്റ്റല്‍ സൂപ്രണ്ട് വി .വി രാമന്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു.പോസ്റ്റാഫീസ് നല്‍കുന്ന വിവിധ സേവനങ്ങളെക്കുറിച്ച് പോസ്റ്റുമാസ്റ്റര്‍ രേഷ്മ ബിന്ദു വിശദീകരിച്ചു.ഒക്ടോബര്‍ 9 മുതല്‍ 15 വരെ നടക്കുന്ന തപാല്‍ വാരാഘോങ്ങളുടെ ഭാഗമായി തുടര്‍ ദിവസങ്ങളില്‍ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട് .ഒക്ടോബര്‍ 10 തപാല്‍ ബാങ്കിംഗ് ദിനവും ഒക്ടോബര്‍ 11 തപാല്‍ ഇന്‍ഷുറന്‍സ് ദിനവും ,ഒക്ടോബര്‍ 12 ഫിലാറ്റലി ദിനവും ,ഒക്ടോബര്‍ 13 ബിസിനസ്സ് ഡെവലപ്പ്‌മെന്റ് ദിനവും ,ഒക്ടോബര്‍ 15 മെയില്‍ ദിനവുമായി ആഘോഷിക്കുന്നു

Advertisement