പുല്ലൂരിൽ ഡി.വൈ.എഫ് .ഐ.യുടെ അണു നശീകരണ സേന രൂപീകരിച്ചു

26

പുല്ലൂർ: ഡി. വൈ. എഫ്.ഐ പുല്ലൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുല്ലൂർ മേഖലയിൽ കോവിഡ് ബാധിത പ്രദേശങ്ങളിൽ ആണു നശീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനായി പ്രത്യേക വളണ്ടിയർ സേന രൂപീകരിച്ചു. സേനയുടെ ആദ്യ പ്രവർത്തനം തുറവങ്കാട് വച്ച് മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജോസ് ജെ ചിറ്റിലപ്പിളി ഉദ്ഘാടനംചെയ്തു. ഡി. വൈ. എഫ്. ഐ നേതാക്കളായ വൈശാഖ്, സാൺസൺ ജോസ്, ധനേഷ് കുമാർ എന്നിവർ ചേർന്നാണ് സേന രൂപീകരിച്ചിട്ടുള്ളത്. പുല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ പി വി രാജേഷ്, രഘുകുമാർ മധുരക്കാരൻ, ഷാജി തുടങ്ങിയവർ പങ്കെടുത്തു.0People Reached0EngagementsBoost PostLikeCommentShare

Advertisement