കാറളം :ഇരിങ്ങാലക്കുട എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചിലവഴിച്ച് കാറളം പഞ്ചായത്തിലെ പതിമൂന്നാം വാർഡ് വെള്ളാനിയിൽ നിർമ്മിക്കുന്ന അംഗൻവാടി കെട്ടിടത്തിൻറെ ശിലാസ്ഥാപനം എം.എൽ.എ പ്രൊഫ കെ .യു അരുണൻ നിർവ്വഹിച്ചു .കാറളം പഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു . ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ ഉദയപ്രകാശ് ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ മനോജ്‌കുമാർ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു .വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സുനിത മനോജ് സ്വാഗതം പറഞ്ഞു .വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.പ്രസാദ് ,ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർപേഴ്‌സൺ രമ രാജൻ ,കെ.എസ് ബാബു എന്നിവർ പങ്കെടുത്തു.
Advertisement