ശ്രീ കക്കാട്ട് ശിവക്ഷേത്രത്തിലെ ഗോപുര സമർപ്പണം നടത്തി

31

ഇരിങ്ങാലക്കുട: എസ് എൻ നഗറിലുള്ള കക്കാട്ട് ശിവക്ഷേത്രത്തിലെ നിർമ്മാണം പൂർത്തീകരിച്ച് ക്ഷേത്ര ഗോപുര സമർപ്പണം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ക്ഷേത്രതന്ത്രി അണിമംഗലത്ത് വല്ലഭൻ തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. ക്ഷേത്രം മേൽശാന്തി കിഴുത്താണി മഠം അഭിലാഷ് എമ്പ്രാന്തിരി ഭദ്രദീപം കൊളുത്തി. ക്ഷേത്രം ഗോപുരം ശിൽപികൾ, ശിവക്ഷേത്ര സഭാ ഭാരവാഹികൾ ,മാതൃസംഗമം അംഗങ്ങൾ, ഭക്തജനങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

Advertisement