സംസ്ഥാനത്ത് ഇന്ന് (ജൂലൈ 28 ) 1167 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

295
Advertisement

സംസ്ഥാനത്ത് ഇന്ന് (ജൂലൈ 28 ) 1167 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 679 പേർ രോഗ മുക്തി നേടി.4 പേർ കോവിഡ് ബാധിച്ച് മരിച്ചു . ഇന്ന് രോഗം ബാധിച്ചവരിൽ 122 പേരാണ് വിദേശത്തു നിന്നും വന്നവർ. മറ്റു സംസ്ഥാനങ്ങളിൽ നിന്നും 96 പേർ. സമ്പർക്കം മൂലം 888 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.ഉറവിടം അറിയാത്തവർ 55 പേർ .ഫലം പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ തിരുവനന്തപുരം 227,കോട്ടയം 118 ,മലപ്പുറം 112 ,തൃശൂർ 109 ,കൊല്ലം 95 ,പാലക്കാട് 86 ,ആലപ്പുഴ 84 ,എറണാകുളം 70 ,കോഴിക്കോട് 67 ,പത്തനംതിട്ട 63 ,വയനാട് 53 ,കണ്ണൂർ 43 ,കാസർകോഡ് 38 ,ഇടുക്കി 7 .കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ 19140 സാമ്പിളുകളാണ് പരിശോധിച്ചത്. ചികിത്സയിൽ 10091 പേരാണുള്ളത് .ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 1167 പേരെയാണ്. ഇതുവരെ സംസ്ഥാനത്ത് 20896 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.