ഇരിങ്ങാലക്കുട നഗരസഭയുടെ 2021-2022 വര്‍ഷത്തെക്കുള്ള ബജറ്റ് അംഗീകരിച്ചു

100

ഇരിങ്ങാലക്കുട: നഗരസഭയുടെ 2021-2022 വര്‍ഷത്തെക്കുള്ള ബജറ്റ് അംഗീകരിച്ചു. ബജറ്റ് അംഗീകരിച്ചത് എല്‍. ഡി. എഫ്. അംഗങ്ങളുടെ ഭേദഗതികള്‍ അംഗീകരിച്ചും, ബി. ജെ. പി. അംഗങ്ങളുടെ വിയോജിപ്പോടെയും. 2021-2022 വര്‍ഷത്തെ ബജറ്റ്, സ്വപ്‌ന ബജറ്റല്ലന്നും നടപ്പാക്കാന്‍ കഴിയുന്ന പദ്ധതികള്‍ ഉള്‍പ്പെടുത്തിയാണ് അവതരിപ്പിച്ചിട്ടുള്ളതെന്നും ബജറ്റ് ചര്‍ച്ചക്ക്് ആമുഖമായി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി പറഞ്ഞു.യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള ബജറ്റല്ല അവതരിപ്പിച്ചിട്ടുള്ളതെന്ന് ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച എല്‍. ഡി. എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ കെ. ആര്‍. വിജയ ചൂണ്ടിക്കാട്ടി. ബജറ്റില്‍ അവതരിപ്പിക്കുന്ന പദ്ധതികളുടെ ലക്ഷ്യത്തിലേക്ക് പലപ്പോഴും എത്താറില്ലെന്ന് കഴിഞ്ഞ ഇരുപതു വര്‍ഷത്തെ ചരിത്രമെടുത്ത് പരിശോധിച്ചാല്‍ മനസ്സിലാക്കാം. ഒന്‍പതു വര്‍ഷമായി അടഞ്ഞു കിടക്കുന്ന നഗരസഭയുടെ അറവുശാല തന്നെ ഇതിനുദാഹരണമാണ്. നഗരസഭക്ക് സ്വന്തമായി കുടിവെള്ള പദ്ധതി ആവിഷ്‌കരിക്കുന്നതിനോ, ക്രിമിറ്റോറിയം നിര്‍മ്മിക്കുന്നതിനോ യാതൊരു പദ്ധതിയും വിഭാവനം ചെയ്യുന്നില്ല. മാര്‍ക്കറ്റ് നവീകരണത്തിനുള്ള നടപടികളോ, ഫിഷ് മാര്‍ക്കറ്റ് തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള നടപടികളോ സ്വീകരിക്കുന്നില്ല. കാര്‍ഷിക മേഖലയില്‍ ക്രിയാത്മ ഇടപടലുകള്‍ നടത്തി പൊറത്തിശ്ശേരി മേഖലയോടു കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും അഡ്വ കെ. ആര്‍. വിജയ ആവശ്യപ്പെട്ടു. ധനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റിയംഗങ്ങല്‍ പോലും കാണാത്ത ബജറ്റെന്നായിരുന്നു ബി. ജെ. പി. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന്റെ വിമര്‍ശനം. നടപ്പിലാക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ഭേദഗതിയിലുടെ അവതരിപ്പിക്കുകയാണ് എല്‍. ഡി. എഫ്. വിവിധ പദ്ധതികളുടെ സബ്‌സിഡി നല്‍കുന്നതിന് ആഈവശ്യമായ പണം നീക്കി വച്ചിട്ടില്ല. ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് യാതൊരു പദ്ധതിയും ബജറ്റില്‍ വിഭാവനം ചെയ്യുന്നില്ല. ആവശ്യത്തിന് വീതിയില്ലാത്ത ബൈപ്പാസ്സ് റോഡ് രണ്ടുവരിപ്പാതയാക്കുമെന്ന പ്രഖ്യാപനം ജല്‍പ്പനങ്ങളായി കാണാനെ കഴിയു. സര്‍ക്കാരിന്റെ ഉടായിപ്പ് പദ്ധതികളുടെ കളക്ഷന്‍ സെന്ററായി നഗരസഭ മാറിയെന്നും സന്തോഷ് ബോബന്‍ കുറ്റപ്പെടുത്തി. ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിന് അടിയന്തിര നടപടി വേണമെന്ന് ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച ഒന്നാം വാര്‍ഡംഗം നെസിമ കുഞുമോന്‍ ആവശ്യപ്പെട്ടു. കാര്‍ഷിക മേഖലയെ അവഗണിച്ച ബജറ്റാണന്ന് രണ്ടാം വാര്‍ഡംഗം രാജി ക്യഷ്ണകുമാര്‍ പറഞ്ഞു. പൊറത്തിശ്ശേരി മേഖലയെ അവഗണച്ച ബജറ്റാണന്ന് മൂന്നാം വാര്‍ഡംഗം കെ. പ്രവീണ്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ പത്തു വര്‍ഷത്തെ തനിയാവര്‍ത്തനമെന്നായിരുന്നു നാലാം വാര്‍ഡംഗം അല്‍ഫോന്‍സ തോമസിന്റെ നിലപാട്. പൊറത്തിശ്ശേരി മേഖലയിലെ കാര്‍ഷികരംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് പണം നീക്കി വച്ച സമഗ്ര വികസനം ലക്ഷ്യം വച്ചുള്ള ബജറ്റാണന്ന് അഞ്ചാം വാര്‍ഡംഗം അജിത്ത് കുമാര്‍ അഭിപ്രായപ്പെട്ടു. കാര്‍ഷിക മേഖലയെ തീര്‍ത്തും അവഗണിച്ച ബജറ്റാണന്ന് എട്ടാം വാര്‍ഡംഗം അംബിക പള്ളിപ്പുറത്ത് കുറ്റപ്പെടുത്തി. പ്രായോഗിക തലത്തില്‍ എത്തിക്കാന്‍ കഴിയുന്ന പദ്ധതികളില്ലാത്ത ബജറ്റെന്ന് ഒന്‍പതാം വാര്‍ഡംഗം സരിത സുബാഷ് അഭിപ്രായപ്പെട്ടു. തനതു ഫണ്ട് വര്‍ധിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചും, സമസ്ത മേഖലയുടെയും പുരോഗതി ലക്ഷ്യം വച്ചും അവതരിപ്പിച്ച ബജറ്റിനെ പതിനൊന്നാം വാര്‍ഡംഗം എം. ആര്‍. ഷാജു അഭിനന്ദിച്ചു. വനിതാഘടക പദ്ധതികള്‍ക്കും, പട്ടികജാതി വിഭാഗങ്ങളുടെ പുരോഗതി ലക്ഷ്യം വച്ച് അവതരിപ്പിച്ച ബജറ്റിനെ പതിമുന്നാം വാര്‍ഡംഗം ബിജു പോള്‍ അക്കരക്കാരന്‍ അഭിനന്ദിച്ചു. ഗാന്ധിഗ്രാം ഗ്രൗണ്ടില്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് പതിനാലാം വാര്‍ഡംഗം ഷെല്ലി വില്‍സന്‍ ആവശ്യപ്പെട്ടു. ചുരുങ്ങിയ സമയത്തിനുള്ളില്‍ നഗരസഭയുടെ സമഗ്ര വികസനം ലക്ഷ്യം വച്ച് അവതരിപ്പിച്ച ബജറ്റാണന്ന് പതിനാഞ്ചാം വാര്‍ഡംഗം ജസ്റ്റിന്‍ ജോണ്‍ അഭിപ്രായപ്പെട്ടു. സ്ത്രീ ശാക്തീകരത്തിനു മുന്‍തൂക്കം നല്‍കുന്ന ബജറ്റാണന്ന് പതിനേഴാം വാര്‍ഡംഗം മേരിക്കുട്ടി ജോയ് അഭിപ്രായപ്പെട്ടു. പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന പദ്ധതികളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് പത്തൊന്‍പതാം വാര്‍ഡംഗം ഫെനി എബിന്‍ വെള്ളാനിക്കാരന്‍ പറഞ്ഞു. ശുദ്ധജല ക്ഷാമത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുന്ന ബജറ്റെന്നായിരുന്നു ഇരുപത്തിയൊന്നാം വാര്‍ഡംഗം മിനി സണ്ണി നെടുമ്പാക്കാരന്റെ അഭിപ്രായം. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്ന ബജറ്റാണന്ന് ഇരുപത്തിരണ്ടാം വാര്‍ഡംഗം അവിനാശ്. ഒ. എസ്. ചൂണ്ടിക്കാട്ടി. സമസ്ത മേഖലയിലും വികസനം ലക്ഷ്യമിട്ട് അവതരിപ്പിച്ച ബജറ്റാണന്ന് ഇരുപത്തിമുന്നാം വാര്‍ഡംഗം ജെയ്‌സണ്‍ പാറേക്കാടന്‍ പറഞ്ഞു. വേര്‍തിരിവില്ലാതെ എല്ലാ മേഖലയെയും ഉള്‍കൊള്ളിച്ച ബജറ്റാണന്ന് ഇരുപത്തിനാലാം വാര്‍ഡംഗം സിജു യോഹന്നാന്‍ ചൂണ്ടിക്കാട്ടി. ജനക്ഷേമകരമായ ബജറ്റെന്നായിരുന്നു ഇരുപത്തിയെട്ടാം വാര്‍ഡംഗം സന്തോഷ്. കെ. എം. അഭിപ്രായപ്പെട്ടത്. വിവിധ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് അവതരിപ്പിച്ച ബജറ്റിനെ ചിലര്‍ എതിര്‍ക്കാന്‍ വേണ്ടി മാത്രം എതിര്‍ക്കുകയാണന്ന് മുപ്പത്തിയൊന്നാം വാര്‍ഡംഗം സുജ സഞ്ചീവ്കുമാര്‍ പറഞ്ഞു. ഏകപക്ഷീയവും, ജനവിരുദ്ധവുമായ നിര്‍ദ്ദേശങ്ങളാണ് ബജറ്റിലുള്ളതെന്ന് മുപ്പത്തിരണ്ടാം വാര്‍ഡംഗം അഡ്വ ജിഷ ജോബി കുറ്റപ്പെടുത്തി. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി അവതരിപ്പിക്കുകയായിരുന്നുവെന്ന് മുപ്പത്തിമുന്നാം വാര്‍ഡംഗം സജ്ഞയ് എം. എസ്. പറഞ്ഞു. പൊറത്തിശ്ശേരി മേഖലയെ അവഗണിച്ച ബജറ്റാണന്ന് മുപ്പത്തിനാലാം വാര്‍ഡംഗം വിജയകുമാരി അനിലന്‍ പറഞ്ഞു. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കണമെന്നും, ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും ചൂണ്ടിക്കാട്ടിയ മുപ്പത്തിയഞ്ചാം വാര്‍ഡംഗം സി. സി. ഷിബിന്‍ സ്പന ബജറ്റാണ് അവതരിപ്പിച്ചിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടി. ശുദ്ധജലക്ഷാമം പരിഹിരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് മുപ്പത്തിയാറാം വാര്‍ഡംഗം സതി സബ്രഹ്മണ്യന്‍ ആവശ്യപ്പെട്ടു. പദ്ധതികളിലെ ആവര്‍ത്തന വിരസത ഒഴിവാക്കണമെന്ന് മുപ്പത്തിയേഴാം വാര്‍ഡംഗം സാനി. സി. എം. ആവശ്യപ്പെട്ടു. ശുദ്ധജല ക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മുപ്പത്തിയെട്ടാം വാര്‍ഡംഗം ലേഖ കെ. ആര്‍. ആവശ്യപ്പെട്ടു. യാഥാര്‍ത്ഥ്യ ബോധമില്ലാതെ തയ്യാറാക്കിയ ബജറ്റാണന്ന് മുപ്പത്തിയൊന്‍പതാം വാര്‍ഡംഗം ഷാജു. ടി. കെ. ചൂണ്ടിക്കാട്ടി. കാര്‍ഷിക മേഖലയെ തീര്‍ത്തും അവഗണിച്ച ബജറ്റാണന്ന് നാല്‍പതാം വാര്‍ഡംഗം ജയാനന്ദന്‍ ടി. കെ. ചൂണ്ടിക്കാട്ടി.ചര്‍ച്ചകള്‍ക്കൊടുവില്‍ അംഗങ്ങള്‍ നിര്‍ദ്ദേശിച്ച ഭേദഗതികള്‍ ഉള്‍പ്പെടുത്തുമെന്ന് മറുപടി പറഞ്ഞ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി. ടി. ജോര്‍ജ്ജ് പറഞ്ഞു. ബജറ്റ് പാസ്സാക്കുന്നതില്‍ ബി. ജെ. പി. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന്‍ വോട്ടെടുപ്പ് ആവശ്യപ്പെട്ടു. എന്നാല്‍ അംഗങ്ങളുടെ ഭേദഗതി കൂടി ഉള്‍പ്പെടുത്തി ബജറ്റ് പാസ്സാക്കാമെന്ന നിര്‍ദ്ദേശം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി മുന്നോട്ടു വച്ചെങ്കിലും സന്തോഷ് ബോബന്‍ വോട്ടെടുപ്പ് എന്ന നിലപാടില്‍ ഉറച്ചു നിന്നു. തുടര്‍ന്നാണ് ഭേദഗതികളോടെ ബജറ്റ് അംഗീകരിക്കുന്നതിനെ ബി. ജെ. പി. എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയത്. ഒരു കോടി അന്‍പത്തിയഞ്ചു ലക്ഷത്തി അന്‍പത്തിയൊന്‍പതിനായിരത്തിനൂറ്റിയന്‍പത്തിനാലു രൂപ മുന്‍ നീ്ക്കിയിരിപ്പും, എണ്‍പത്തിയെട്ടു കോടി പത്തൊന്‍പതു ലക്ഷത്തി എഴുപത്തിയ്യായിരത്തി എഴുന്നൂറ്റി എണ്‍പത്തിയേഴു രൂപ വരവും അടക്കം ആകെ എണ്‍പത്തിയൊന്‍പതു കോടി എഴുപത്തിയഞ്ചു ലക്ഷത്തി മുപ്പത്തിനാലായിരത്തി തൊള്ളായിരത്തി നാല്‍പത്തിയേഴു രൂപ വരവും എണ്‍പത്തിയേഴു ലക്ഷത്തി അന്‍പത്തിമുവായിരത്തി അറുപത്തിയൊന്നായിരം രൂപ ചിലവും രണ്ടു കോടി ഇരുപത്തിയൊന്നു ലക്ഷത്തി എഴുപത്തിമുവായിരത്തി തൊള്ളായിരത്തി നാല്‍പത്തിയൊന്നു രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം പാസ്സാക്കിയത്.ബജറ്റ് ചര്‍ച്ചയില്‍ ധനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റിയംഗങ്ങള്‍ പങ്കെടുക്കുന്നതിനെ ചൊല്ലി തര്‍ക്കം. ബജറ്റ് ചര്‍ച്ചയില്‍ ധനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റിയിലെ ബി. ജെ. പി. അംഗങ്ങള്‍ പങ്കെടുക്കുമെന്ന് ബി. ജെ. പി. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന്‍ പറഞ്ഞു. ധനകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും. അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ വച്ചാണ് ബജറ്റ് കാണുന്നതെന്നും സന്തോഷ് ബോബന്‍ ചൂണ്ടിക്കാട്ടി. ധനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റിയംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുക്കരുതെന്ന് ഒരു ആക്ടിലും പറയുന്നില്ലെന്ന് സന്തോഷ് ബോബന്‍ പറഞ്ഞു. എന്നാല്‍ ഇരിങ്ങാലക്കുട നഗരസഭയില്‍ ധനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റിയംഗങ്ങള്‍ ചര്‍ച്ചയി്ല്‍ പങ്കെടുത്ത കീഴ് വഴക്കമില്ലെന്ന് ചൂണ്ടിക്കാട്ടി എല്‍. ഡി. എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ കെ. ആര്‍. വിജയ രംഗത്തെത്തി. സ്റ്റാന്‍ഡിങ്ങ് കമ്മറ്റിയില്‍ ചര്‍ച്ച നടത്തിയിട്ടില്ലെങ്കില്‍ ബജറ്റ് അവതരിപ്പിച്ചപ്പോഴാണ് എതിര്‍ക്കേണ്ടിയരുന്നതെന്ന് അഡ്വ കെ. ആര്‍. വിജയ പറഞ്ഞു. ബജറ്റ് അവതരണത്തിന്റെ അജണ്ടയില്‍ ധനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചര്‍ച്ച ചെയ്ത് അംഗീകരിച്ചതെന്ന കുറിപ്പുണ്ടാായിരുന്നായി യു. ഡി. എഫ്. അംഗം ടി. വി. ചാര്‍ളി ചൂണ്ടിക്കാട്ടി. ബജറ്റ് അവതരിപ്പിച്ച ദിവസം എതിര്‍പ്പിലാതിരുന്നവര്‍ പിന്നീട് ഗൂഢാലോചന നടത്തി മാധ്യമ ശ്രദ്ധ ലഭിക്കുന്നതിനു ശ്രമിക്കുകയായണന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി കുറ്റപ്പെടുത്തി. ധനകാര്യ സ്റ്റാന്‍ഡിങ്ങ് അംഗങ്ങള്‍ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കീഴ് വഴക്കം ഇല്ലെന്ന് മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി. ടി. ജോര്‍ജ്ജും വിശദീകരിച്ചു.

Advertisement