വാർഡ് 35 മാതൃക വാർഡ് സഭ നടത്തി

167

ഇരിങ്ങാലക്കുട : നഗരസഭാ വാർഡ് 35 ലെ വാർഡ് സഭ യോഗം കോവിഡ് പ്രോട്ടോക്കോളും ഗ്രീൻ പ്രോട്ടോക്കോളും പാലിച്ചു നടത്തി .വാർഡ് സഭ യോഗത്തിനു എത്തിച്ചേർന്ന മുഴുവൻ ആളുകളെയും മാസ്ക് ഉപയോഗിപ്പിച്ചും സാനിറ്റൈസർ ചെയ്ത്‌ കൈകൾ അണുവിമുകതമാക്കി കൂടാതെ ശാരീരിക അകലം പാലിച്ചുകൊണ്ട്‌ ആശവർക്കർ സിജിഅനിലിന്റെ നേതൃവത്തിൽ ശരീരോഷ്മാവ് പരിശോധന നടത്തിയതിനു ശേഷം വാർഡ് സഭ ഹാളിലേക്കു പ്രേവേശിപ്പിച്ചു വാർഡ് സഭ യോഗം സി സി ഷിബിൻ അദ്യക്ഷത വഹിക്കുകളും മുൻസിപ്പൽ ചെയർപേഴ്സൺ സോണിയഗിരി ഉദ്ഘാടനം ചെയുകയും വിദ്യഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ:ജിഷ ജോബി വാർഡ് സഭ യോഗത്തിനു ആശംസകൾ അർപ്പിക്കുകയും ചെയ്തു. വാർഡ് സഭ യോഗത്തിനു അംഗനവാടി ടീച്ചർ ശോഭന സ്വാഗതം പറയുകയും വാർഡ് വളണ്ടിയേഴ്‌സ് ആയ എം എ അഭിജിത് സജി,വി എസ്. ഷൈജു അവറാൻ എന്നിവരുടെ നേത്വത്തിൽ കോവിഡ് പ്രോട്ടോക്കോളും ഗ്രീൻപ്രോട്ടോക്കോളും നടപ്പിലാക്കുന്നതിനുള്ള പ്രേവര്തങ്ങൾക്കു നേതൃവതം നൽകി. വാർഡ് സഭ യോഗത്തിൽ പ്രധാന തീരുമാനമായി നഗരസഭാ ടൗൺ പ്രേദേശത്തു നിന്നും വർക്ക് ഷോപ്പിൽ നിന്നും മറ്റു സ്ഥാപനങ്ങളിൽ നിന്നും പുറംതള്ളുന്ന ഓയിലും ഗ്രീസും പോലുള്ള മറ്റു വസ്തുക്കളും വാർഡിലെ കിണറുകളിലും കൃഷി സ്ഥലങ്ങളിൽ എത്തി ചേരുകയും കുടി വെള്ളം മലിനപെടുകയും ചെയുന്ന അവസ്ഥ ഉണ്ട് അതിനു ശാശ്വത പരിഹാരം ലഭിക്കുന്നതിനായി വാർഡ് സഭയിൽ നിന്നും പൊതുനിർദേശം ആയി. പൊറത്തൂർ ചിറ മലിനീകരണം ആകുന്നതിൽ നിന്നും മോചിപ്പിക്കുവാൻ നടപടികൾക്കായി നഗരസഭയിലേക്കു നിർദേശം നൽകി.

Advertisement