ഇന്ധന വിലവർദ്ധനയ്ക്കെതിരെ എൽ.ഡി.എഫ് പ്രതിഷേധ സംഗമം

38
Advertisement

ഇരിങ്ങാലക്കുട :രാജ്യത്ത് എണ്ണകമ്പനികൾ പെട്രോൾ,ഡീസൽ,പാചകവാതകം എന്നിവയുടെ വില അടിയ്ക്കടി വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയും,വിലക്കയറ്റം രൂക്ഷമാക്കുകയും,ജന ജീവിതം ദുഃസ്സഹമാക്കുക ചെയ്യുന്ന സാഹചര്യത്തിൽ എണ്ണക്കമ്പനികൾക്ക് യഥേഷ്ടം ഇന്ധന വില നിർണ്ണയിക്കുന്നതിന് നൽകിയ അനുമതി കേന്ദ്രസർക്കാർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ എൽ.ഡി.എഫ് ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ നടത്തിയ പ്രതിഷേധ സംഗമം ലോക് താന്ത്രിക് ജനതാദൾ ജില്ലാ പ്രസിഡണ്ട് യൂജിൻ മൊറേലി ഉദ്ഘാടനം ചെയ്തു.സി.പി.ഐ മണ്ഡലം സെക്രട്ടറി പി.മണി അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ(എം)ജില്ലാ സെക്രട്ടേറിയറ്റ് അംഗം യു.പി.ജോസഫ്,സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.ജി.ശിവാനന്ദൻ,പ്രൊഫ.കെ.യു.അരുണൻ എം.എൽ.എ,ബിജു ആന്റണി,രാജു പാലത്തിങ്കൽ,ഉല്ലാസ് കളക്കാട്ട്,അഡ്വ.കെ.ആർ.വിജയ തുടങ്ങിയവർ പ്രസംഗിച്ചു.കെ.പി.ദിവാകരൻ മാസ്റ്റർ സ്വാഗതവും,കെ.സി.പ്രേമരാജൻ നന്ദിയും പറഞ്ഞു.

Advertisement