സ്വകാര്യവൽക്കരണത്തിനെതിരെ വൈദ്യുതി തൊഴിലാളികളുടെ ദേശീയ പണിമുടക്ക്

47

ഇരിങ്ങാലക്കുട :വൈദ്യുതി മേഖല സ്വകാര്യവൽക്കരിക്കാനുള്ള ഉള്ള കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ കേരള ഇലകട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ INTUC യുടെ നേതൃത്വത്തിൽ വൈദ്യുതി ജീവനക്കാർകേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ ഇരിങ്ങാലക്കുടBSNL ഓഫീസിനു മുന്നിൽ ദേശീയ പണിമുടക്ക് ധർണ നടത്തി.വൈദ്യുതി ഭേദഗതിബിൽ 2020, സ്റ്റാൻഡേർഡ് ബിഡ്ഡിങ് ഡോക്യുമെൻറ് ,തുടങ്ങിയവ പിൻവലിക്കണമെന്നും , പൊതുമേഖലയിൽ നിലനിർത്തി കൊണ്ട് ന്യായ വിലയ്ക്ക് വൈദ്യുതി ലഭ്യമാക്കുക, കർഷകർക്ക്സൗജന്യ നിരക്ക് തുടർന്നും നൽകുക, ഉദ്യോഗാർത്ഥികൾക്കും, ജീവനക്കാർക്കും തൊഴിൽ നഷ്ടമാകാതെ , വൈദ്യുതിമേഖല പൊതുമേഖലയിൽ നിർത്തുക ,വൈദ്യുതി ജീവനക്കാർക്ക് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന സ്ഥാപിക്കുക,എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നടത്തിയ ധർണ്ണ INTUC ജില്ല വൈസ് പ്രസിഡന്റ് സോമൻ മുത്രത്തിക്കര ഉദ്ഘാടനം ചെയ്തു.

Advertisement