Monday, June 15, 2026
30.1 C
Irinjālakuda

ബസ് യാത്രാ കൂലിയും ഇനിമുതൽ ഡിജിറ്റലായിനൽകാം

ഇരിങ്ങാലക്കുട: സ്വകാര്യ ബസ്സുകളിലും പണമിടപ്പാട് ഡിജിറ്റലാകുന്നു. ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് തൃശ്ശൂര്‍ ബ്രഞ്ചിന്റെയും ഇരിങ്ങാലക്കുട പോസ്റ്റല്‍ ഡിവിഷന്റെയും ആഭിമുഖ്യത്തില്‍ മുരിയാട് പോസ്റ്റ് ഓഫീസിന്റെ സഹകരണത്തോടെയാണ് ഡിജിറ്റല്‍ പേമെന്റ് പദ്ധതി ബസ്സുകളില്‍ സാക്ഷ്യാത്കരിച്ചിരിക്കുന്നത്. ഇരിങ്ങാലക്കുട ചാലക്കുടി റൂട്ടില്‍ ഓടുന്ന ജോമീനാസ് സെന്റ് മേരീസ് ബസ്സുകളിലാണ് ഡിജിറ്റല്‍ പേമെന്റ്‌സിനുള്ള ക്യൂ ആര്‍ കോഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ബസുകളുടെ വാതിലുകള്‍ക്ക് മുകളിലും എല്ലാ സീറ്റുകള്‍ക്ക് മുന്‍പിലുമായി ഈ ക്യൂ ആര്‍ കോഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. യു പി ഐ അധിഷ്ഠിതമായ ഏത് ഡിജിറ്റല്‍ പേമെന്റ് ആപ്പ് ഉപയോഗിച്ചും കോഡ് സ്‌കാന്‍ ചെയ്ത് പണം ആയക്കാം. യാത്രക്കാരന്റെ അക്കൗണ്ട് ഏത് ബാങ്കിലായാലും ബസുടമയുടെ അക്കൗണ്ടില്‍ പണം എത്തും.പണം ആയച്ചതിന്റെ നോട്ടിഫിക്കേഷന്‍ കണ്ടക്ടറെ കാണിച്ചാല്‍ മാതിയാകും.ഇരിങ്ങാലക്കുടയിലെ സ്വകാര്യ ബസ്സുകളില്‍ ആദ്യമായാണ് ഇത്തരം ഒരു സംരംഭം.പതിയെ മറ്റ് ബസുകളിലേയ്ക്കും വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്.ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് സീനിയര്‍ ഹെഡ് നിമ്മി മോള്‍,ടെറിടെറി ഓഫീസര്‍ അജിതമോള്‍,പുല്ലൂര്‍ ബ്രാഞ്ച് പോസ്റ്റ് മാന്‍ ബിബിന്‍,മുരിയാട് ബ്രാഞ്ച് പോസ്റ്റ് വുമണ്‍ അനശ്വര എന്നിവര്‍ പരിപ്പാടിയ്ക്ക് നേതൃത്വം നല്‍കി.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img