ശമ്പള പരിഷ്കരണ റിപ്പോർട്ട് തള്ളിക്കളയുക-KSSPA

62

ഇരിങ്ങാലക്കുട : സർവീസ് പെൻഷൻ കാരെ അവഗണിക്കുന്ന ശമ്പളപരിഷ്കരണ റിപ്പോർട്ട് തള്ളിക്കളയണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട നിയോജക മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ഡി എ, വെയിറ്റേജ് ഫിറ്റ് മെന്റ് എന്നിവ കവർന്നെടുത്തും പേ- റിവിഷൻ കാലാവധി രണ്ട് വർഷം നീട്ടിയും നടത്തുന്ന റിപ്പോർട്ട് അംഗീകരിക്കാനാവില്ല. ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കാത്തതിലും യോഗം പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് ടി.എം കുഞ്ഞുമൊയ്തീൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എ.എൻ വാസുദേവൻ അധ്യക്ഷത വഹിച്ചു. കെ.വേലായുധൻ, എം മുർഷിദ്,പി.യു വിൽസൺ, കെ.ബി ശ്രീധരൻ,പി.ഐ ജോസ്,എ.സി സുരേഷ്, കെ.കെ രാജൻ,കെ.കമലം,ടി.കെ ബഷീർ എന്നിവർ പ്രസംഗിച്ചു.പുതിയ ഭാരവാഹികൾ എ.എൻ വാസുദേവൻ (പ്രസിഡന്റ് )എം സനൽ കുമാർ,കെ വേലായുധൻ (വൈസ് പ്രസിഡന്റ് മാർ) എ.സി സുരേഷ് (സെക്രട്ടറി) ടി കെ ബഷീർ, വി കെ ലൈല (ജോയിൻ സെക്രട്ടറിമാർ )കെ കെ രാജൻ( ട്രഷറർ )കെ കമലം (വനിതാ ഫോറം കൺവീനർ).

Advertisement