ഇരിങ്ങാലക്കുട നഗരസഭ 72-ാമത് റിപ്പബ്ലിക് ദിനം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ആഘോഷിച്ചു

54

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ 72-ാമത് റിപ്പബ്ലിക് ദിനം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ആഘോഷിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി ദേശീയപതാക ഉയര്‍ത്തുകയും റിപ്പബ്ലിക്ദിന സന്ദേശം നല്‍കുകയും ചെയ്തു. റിപ്പബ്ലിക്ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട നഗരസഭയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള സ്‌നേഹോപഹാരം നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥി കര്‍ഷകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ അശ്വിന്‍ രാജീവ് എം.ആര്‍, ഏറ്റവും ചെറിയ ഫിഫ വേള്‍ഡ് കപ്പ് ട്രോഫി പെന്‍സില്‍ മുനയില്‍ ഉണ്ടാക്കി ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ സാന്‍ട്രോ ലോനപ്പന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംകോം പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ എം.പി സ്വാതി എന്നിവര്‍ക്കാണ് നഗരസഭയുടെ സ്‌നേഹോപഹാരം നല്‍കിയത്.

Advertisement