കരുവന്നൂർ പുഴ മാലിന്യ നിർമ്മാർജ്ജത്തിന് പദ്ധതി :ചുമതല കേച്ചേരി വിദ്യ എൻജിനീയറിംഗ് കോളേജിന്

98

തൃശുർ :കേരളത്തിലെ പുഴകളിലെ മാലിന്യം നിർമ്മാർജനം ചെയ്യുന്ന പുതിയ പദ്ധതിക്ക് ജലസേചന വിഭവകുപ്പും സംസ്ഥാനത്തെ മികച്ച എഞ്ചിനീയറിംഗ് കോളേജുകളും ഒന്നിക്കുന്നു .കേരളത്തിൽ മാലിന്യം കൂടിയ അളവിലുള്ള 21 നദികളെ ആണ് ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നോഡൽ ഓഫീസർ ആയി എഞ്ചിനീയറിംഗ് കോളേജുകളിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തത്തോടെ ശുദ്ധീകരിക്കാനുള്ള നടപടികൾ തുടങ്ങാൻ ഉത്തരവായത് .ഇതു പ്രകാരം തൃശൂർ ജില്ലയിലെ പ്രധാന ജലസ്രോതസ്സായ കരുവന്നൂർ പുഴയുടെ ചുമതല കേച്ചേരി വിദ്യ എഞ്ചിനീയറിംഗ് കോളേജിനാണ് .ഇതിനായി സൈറ്റ് വിസിറ്റ് ,ഡാറ്റ കളക്ഷൻ ,വാട്ടർ ക്വാളിറ്റി ടെസ്റ്റിംഗ് ,മലിനീകരണതോത് എന്നിവ നടത്തി മലിനീകരണം കുറക്കാനുള്ള പദ്ധതി രേഖ സമർപ്പിക്കാനാണ് സംസ്ഥാന സർക്കാർ ഉത്തരവിൽ പറയുന്നു .പുഴ യുടെ മാലിന്യ നിർമ്മാജ്ജന പ്രവർത്തനങ്ങൾ നടത്തുന്ന വിദ്യാർത്ഥികൾക്ക് ആക്ടിവിറ്റി പോയിന്റ് നൽകാനും സാങ്കേതിക സർവ്വകലാശാലാ ഉത്തരവിറക്കിയിട്ടുണ്ട് .

Advertisement