കേരള പിറവി ദിനത്തിൽ നഗരസഭ ഭരണസമിതിയുടെ സ്മരണയ്ക്കായി ” ഓർമ്മതുരുത്ത് ” പദ്ധതിക്ക് തുടക്കം കുറിച്ചു

ഇരിങ്ങലക്കുട :64-ാം മത് കേരളപിറവി ദിനത്തിൽ 2015-20 ഭരണസമിതിയുടെ സ്മരണയ്ക്കായി നഗരസഭ ഹിൽ പാർക്കിൽ( ട്രഞ്ചിംഗ് ഗ്രൗണ്ട്) “ഓർമ്മതുരുത്ത്” എന്ന പേരിലുള്ള ഹരിതവൽക്കരണ പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 9.30 ന് മാവിൻതൈ നട്ടു കൊണ്ട് മുനിസിപ്പൽ ചെയർപേഴ്സൺ നിമ്യ ഷിജു നിർവ്വഹിച്ചു. തുടർന്ന് കൗൺസിലർമാരും ഉദ്യോഗസ്ഥരും വ്യത്യസ്ത ഇനം 50 മാവിൻ തൈകൾ നട്ടു. മാലിന്യനിർമ്മാർജ്ജന കേന്ദ്രമായ ഹിൽ പാർക്കും പരിസരവും ഹരിതാഭമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ. അബ്ദുൾ ബഷീർ അദ്ധ്യക്ഷം വഹിച്ച ചടങ്ങിന് വാർഡ് കൗൺസിലർ എം.ആർ. ഷാജു സ്വാഗതം ആശംസിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കുരിയൻ ജോസഫ്, ബിജു ലാസർ , കൗൺസിലർമാരായ പി.വി.ശിവകുമാർ, മുനിസിപ്പൽ സെക്രട്ടറി അരുൺ. കെ.എസ് എന്നിവർ ആശംസകളർപ്പിച്ചു. യോഗത്തിന് ഹെൽത്ത് സൂപ്രവൈസർ പി.ആർ. സ്റ്റാൻലി നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ കൗൺസിലർമാർ, ഉദ്യോഗസ്ഥർ, നഗരസഭ തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു. പ്രവർത്തനങ്ങൾക്ക് ഹെൽത്ത് ഇൻസ്പെക്ടർ അനിൽ. കെ.ജി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രാകേഷ്. കെ.ഡി., റിജേഷ് . എം.ഡി., തൊഴിലുറപ്പ് ഉദ്യോഗസ്ഥൻ സിജിൻ. ടി. എസ്. എന്നിവർ നേതൃത്വം നൽകി.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img