ഇരിങ്ങാലക്കുട ജനമൈത്രി നൈറ്റ് പട്രോൾ ടീം അംഗങ്ങൾക്ക് റെയിൻ കോട്ട് വിതരണം ചെയ്തു

296

ഇരിങ്ങാലക്കുട :തുലാവർഷം ആരംഭിക്കാൻ ഇരിക്കെ ഇരിങ്ങാലക്കുട ജനമൈത്രി നൈറ്റ് പട്രോളിംഗ് ടീം അംഗങ്ങൾക്ക് ജോലി സുഗമമാക്കുവാൻ റെയിൻ കോട്ട് വിതരണം ചെയ്തു .ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ .കെ.യു അരുണൻ റെയിൻ കോട്ട് കൈമാറിക്കൊണ്ട് ഉദ്‌ഘാടനം നിർവഹിച്ചു .ജനമൈത്രി നൈറ്റ് പട്രോൾ ടീം ലീഡർ അഡ്വ കെ .ജി അജയകുമാർ നേതൃത്വം നൽകി .ഐ .സി.ഡബ്ള്യു.സി.എസ് ആണ് റെയിൻ കോട്ടുകൾ സ്പോൺസർ ചെയ്തിരിക്കുന്നത് .ഇരിങ്ങാലക്കുടയിൽ ക്രിട്ടിക്കൽ കണ്ടെയ്‌ൻമെൻറ് സോൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനമൈത്രി നൈറ്റ് പട്രോൾ ടീം അംഗങ്ങൾ വാഹനപരിശോധനക്ക് പോലീസിനെ സഹായിക്കുന്നുണ്ട്

Advertisement