ഡയാലിസിസ് മെഷീനുകളുടെ സമര്‍പ്പണം 14ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബ് നല്‍കുന്ന ഡയാലിസിസ് മെഷീനുകളുടെ സമര്‍പ്പണം 14ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ ഗോള്‍ഡന്‍ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ഡയാലിസിസ് രോഗികള്‍ക്കായി 5 ഡയാലിസിസ് മെഷീനുകളുമായി പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ആശുപത്രിയില്‍ ആരംഭിച്ച ലയണ്‍സ് ഗോള്‍ഡന്‍ ജൂബിലി ഡയാലിസിസ് സെന്ററിലേക്ക് ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലിന്റെ സഹകരണത്തോടെ ആധുനിക രീതിയിലുളള രണ്ട് മെഷീനുകള്‍ കൂടി സമര്‍പ്പിക്കുകയാണ്. സൗജന്യമായി മികച്ച ചികിത്സ സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ലയണ്‍സ് ഗോള്‍ഡന്‍ ജൂബിലി ഡയാലിസിസ് സെന്ററില്‍ ഇക്കഴിഞ്ഞ കാലയളവില്‍ 25000ത്തോളം സൗജന്യ ഡയാലിസിസ് സംഘടിപ്പിച്ചിട്ടുണ്ട്.ഡയാലിസിസ് മെഷീനുകളുടെ സമര്‍പ്പണ ഉദ്ഘാടനം ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്റ്റ് 318 ഡി ഗവര്‍ണ്ണര്‍ സാജു ആന്റണി പാത്താടന്‍ 14ന് രാവിലെ 11 മണിക്ക് പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ആശുപത്രി അങ്കണത്തില്‍ നിര്‍വഹിക്കും. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് പ്രസിഡന്റ് ബിജോയ് പോള്‍ അധ്യക്ഷത വഹിക്കും. ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ വി.പി നന്ദകുമാര്‍ മണപ്പുറം മുഖ്യാതിഥിയായിരിക്കും. മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ലയണ്‍ എം.ഡി ഇഗ്‌നേഷ്യസ് വിശിഷ്ടാതിഥിയായിരിക്കും.മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍മാരായ അഡ്വ.ടി.ജെ തോമാസ്,ആനന്ദമേനോന്‍, തോമാച്ചന്‍ വെള്ളാനിക്കാരന്‍,ഡിസ്ട്രിക്റ്റ് ചെയര്‍മാന്‍ പോള്‍ തോമാസ് മാവേലി,ലയണ്‍സ് ക്ലബ് സോണ്‍ ചെയര്‍മാന്‍ ഷാജന്‍ ചക്കാലക്കല്‍, സേക്രഡ് ഹാര്‍ട്ട് മിഷന്‍ ആശുപത്രി ഡയറക്ടര്‍ സി.സോഫിയ സി.എസ്.എസ്,അഡ്മിനിസ്ട്രേറ്റര്‍ സി.ഫ്‌ളോറി സി.എസ്.എസ്,മാനേജര്‍ (ഓപ്പറേഷന്‍സ്) ആന്‍ജോ ജോസ്,ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് സെക്രട്ടറി അഡ്വ.ജോണ്‍ നിധിന്‍ തോമസ് എന്നിവര്‍ പങ്കെടുക്കും.ഭാരവാഹികളായ ബിജോയ് പോള്‍,അഡ്വ.ജോണ്‍ നിധിന്‍ തോമസ്, ജോണ്‍ തോമസ്,തോമാച്ചന്‍ വെള്ളാനിക്കാരന്‍,റെജി മാളക്കാരന്‍,ഡോ.ഡെയിന്‍ ആന്റണി,ബിജു ജോസ്,തോമാസ് കാളിയങ്കര എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Hot this week

Irungalakkuuttu Upajill School Girls Baccarat Tournament Junior Ankutti's section,...

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2026-27 ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു.

കാട്ടൂർ ഗ്രാമപഞ്ചായത്ത്‌ കൃഷിഭവൻ പരിധിയിലെ സുഗന്ധം ജോയിന്റ് ലിങ്കേജ് ഗ്രൂപ്പിന്റെ പച്ചക്കറി...

ലോക മുള ദിനാചരണം

വെള്ളാങ്ങല്ലൂർ: ആലുവക്കാരൻ ഫൗണ്ടേഷനും ഫോറസ്റ്റിഫിക്കേഷൻ സംഘടനയും സംയുക്തമായി ലോക മുള ദിനാചരണം...

പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഠാണ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക...

Topics

28 ലക്ഷം രൂപയുടെ സ്വർണാഭരണ തട്ടിപ്പ്: പ്രതി പള്ളുരുത്തിയിൽ നിന്നും പിടിയിൽ

മാള: യുവതിയെ കബളിപ്പിച്ച് 28 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും, 4000...
spot_img

Related Articles

Popular Categories

spot_imgspot_img